സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ ബാഗ് മോഷ്​ടിച്ചു

തിരുവനന്തപുരം: ബസ് യാത്രക്കിടെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചു. സെക്‌ഷൻ ഓഫിസർ ആനയറ സ്വദേശി സരിതയുടെ ബാഗാണു കവർന്നത്. ഐ.ഡി കാർഡ്, എ.ടി.എം കാർഡ്, 3400 രൂപ, മൊബൈൽ എന്നിവ ബാഗിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 9.45ന് ഓഫിസിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ആനയറയിൽനിന്ന് സ്വകാര്യ ബസിലായിരുന്നു യാത്ര. സെക്രട്ടേറിയറ്റു നടയിൽ ബസ് ഇറങ്ങിയപ്പോഴാണ് ബാഗ് നഷ്ടമായെന്ന് ഇവർ അറിഞ്ഞത്. കേൻറാൺമൻെറ് പൊലീസിലും സൈബർ സെല്ലിലും ഇവർ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.