സീനിയർ നീന്തൽ ചാമ്പ്യൻഷിപ് സമാപിച്ചു

തിരുവനന്തപുരം: പൂങ്കോട് രാജീവ് ഗാന്ധി സ്വിമ്മിങ് പൂളിൽ രണ്ട് ദിവസമായി നടന്നുവന്ന ജില്ലാ . നീന്തൽ പുരുഷ വിഭാഗത്തിൽ തിരുവല്ലം ജ്യോത്സന സ്വിമ്മിങ് ക്ലബും വനിത വിഭാഗത്തിൽ പിരപ്പൻകോട് ഡോൾഫിൻ ക്ലബും ചാമ്പ്യന്മാരായി. വാട്ടർപോളോ പുരുഷ വനിത വിഭാഗത്തിൽ ഡോൾഫിൻ ചാമ്പ്യന്മാരായി. പുരുഷന്മാരിൽ ജ്യോത്സനയുടെ ആകാശ് .എസും വനിതകളിൽ ഡോൾഫിനിലെ കൃപ ആർ.ആറും വ്യക്തിഗത ചാമ്പ്യന്മാരായി. സമാപന സമ്മേളനത്തിൽ എം. വിൻസൻെറ് എം.എൽ.എ സമ്മാനദാനം നടത്തി. ജില്ല അക്വാട്ടിക് അസോസിയേഷൻ പ്രസിഡൻറ് ആർ. നാഗേഷ് കുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബികാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം വീരേന്ദ്രകുമാർ, അനുപമ പരമേശ്വരൻ നായർ, സി.ആർ. സുകേഷ് തുടങ്ങിയവർ സംസാരിച്ചു. പൂങ്കോട് സ്വിമ്മിങ് ക്ലബ് ചെയർമാൻ സി.ആർ. സുനു സ്വാഗതവും ജില്ല അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി ഡി. ബിജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.