* കടലാക്രമണഭീഷണി; കേന്ദ്രം കൂടുതൽ ഫണ്ട്​ അനുവദിക്കണം^ അടൂർ പ്രകാശ്​

* കടലാക്രമണഭീഷണി; കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിക്കണം- അടൂർ പ്രകാശ് ന്യൂഡൽഹി: കടലാക്രമണഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുന്നതിന് കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം നൽകണമെന്ന് അടൂര്‍ പ്രകാശ് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. നീണ്ട കടൽത്തീരമുള്ള സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണഭീഷണിയുള്ള നിരവധി പ്രദേശങ്ങളുണ്ട്. മഴക്കാലത്ത് വീടുകള്‍ തകരുന്നത് പതിവുകാഴ്ചയാണ്. കടല്‍ഭിത്തി നിര്‍മാണത്തിന് വേണ്ടിവരുന്ന വൻചെലവ് സംസ്ഥാനത്തിന് തനിയെ വഹിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിൻെറ അനുകൂല നടപടിയുണ്ടാവണം. 40 കിേലാമീറ്ററിലേറെ കടൽത്തീരമുള്ള ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അഞ്ചുതെങ്ങ്, ഇടവ മുതലായ പ്രദേശങ്ങളില്‍ കടലാക്രമണം പതിവാണ്. മഴക്കാലത്ത് മത്സ്യബന്ധനം മുടങ്ങി തൊഴിലാളികള്‍ ബുദ്ധിമുട്ടിലാവുമ്പോള്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം നൽകുന്നത് പരിഗണിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.