പ്രതികൾ അറസ്റ്റിൽ പടം വർക്കല: ചൂണ്ടയിട്ട് മീൻപിടിക്കുകയായിരുന്നയാളെ മർദിച്ച മൂവർ സംഘം അറസ്റ്റിൽ. വർക്കല ചിലക ്കൂർ ഫിഷർമെൻ കോളനിയിൽ ഷെമീർ (24), ചിലക്കൂർ വട്ടവിള മലപ്പുറം പുത്തൻവീട്ടിൽ സിദ്ദീഖ് (24), ഓടയം കിഴക്കേപ്പറമ്പിൽ റിയാസ് (25) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ആലിയിറക്കം കടപ്പുറത്ത് ചൂണ്ടയിട്ട് മീൻപിടിക്കുകയായിരുന്ന രാമന്തളി നബീസത്ത് മൻസിലിൽ ജഹാംഗീറിനാണ് മർദനമേറ്റത്. പ്രതികളായ മൂവർസംഘം മദ്യത്തിനൊപ്പം ചുട്ടുകഴിക്കാൻ ജഹാംഗീറിനോട് മീൻ ചോദിച്ചു. കൊടുക്കാൻ വിസമ്മതിച്ച ജഹാംഗീറിനെ സംഘം മർദിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പ്രതികളിൽനിന്ന് പണം വാങ്ങി പരാതി ഒത്തുതീർക്കാൻ ജഹാംഗീർ ശ്രമിച്ചെങ്കിലും പണം നൽകാൻ അവർ തയാറായില്ല. തുടർന്ന്, പ്രതികൾ തൻെറ പല്ലുകൾ അടിച്ച് കൊഴിച്ചെന്നും കൊല്ലാൻ ശ്രമിച്ചിട്ടും പൊലീസ് കേസെടുത്തില്ലെന്നും ആരോപിച്ച് ജഹാംഗീർ ഫേസ്ബുക്കിൽ പ്രചാരണം നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചെങ്കിലും പല്ലു പോയെന്നത് വ്യാജ പ്രചാരണമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ, ജഹാംഗീറിനെ മർദിച്ചുവെന്ന സംഭവത്തിലാണ് പ്രതികളെ ഇപ്പോൾ അറസ്റ്റ് ചെയ്തത്. File name: 15 VKL 5 arrest 3 men@varkala ഫോട്ടോകാപ്ഷൻ ചൂണ്ടയിട്ട് മീൻപിടിച്ചയാളെ മർദിച്ച കേസിൽ അറസ്റ്റിലായ റിയാസ്, സിദ്ദീഖ്, ഷെമീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.