കോളജ് പരിസരങ്ങളിൽ കഞ്ചാവ്​ വിൽപന; വിദ്യാർഥി അറസ്​റ്റിൽ

കല്ലമ്പലം: സ്കൂളുകൾ, കോളജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ കോളജ് വിദ്യാർഥി അറസ്റ്റിൽ. ചാവർകോട് വസന്തം വീട്ടിൽ ഗൗരി ശങ്കർ (19) ആണ് അറസ്റ്റിലായത്. നാവായിക്കുളം, അയിരൂർ വില്ലേജുകളിൽ നടത്തിയ പരിശോധനയിലാണ് ചാവർകോട് വെച്ച് 15 പൊതി കഞ്ചാവുമായി കോളജ് വിദ്യാർഥിയായ ഗൗരി ശങ്കർ അറസ്റ്റിലായത്. പ്രതി കഞ്ചാവ് പൊതികൾ ചാവർകോട് സ്കൂൾ, കോളജ് പരിസരങ്ങളിൽ വ്യാപകമായി കച്ചവടം നടത്തി വരികയായിരുന്നു. കോയമ്പത്തൂരിൽനിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളാക്കിയാണ് കച്ചവടം. വർക്കല എക്സൈസ് നാവായിക്കുളം സർക്കിൾ ഓഫിസിലെ എക്സൈസ് ഇൻസ്‌പെക്ടർ സജീവ് കുമാറിൻെറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ ബിനു, സിവിൽ എക്സൈസ് ഓഫിസർമാരായ, താരിഖ്, ഷിബുകുമാർ, രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.