സൗജന്യ പച്ചക്കറിവിത്ത് വിതരണവും ബോധവത്കരണ ക്ലാസും

കല്ലമ്പലം: മരുതിക്കുന്ന്‍ മുക്കുകട ദേശാഭിമാനി വായനശാലയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന ്ന ബോധവത്കരണ ക്ലാസും പച്ചക്കറി വിത്ത് വിതരണവും നടന്നു. പ്രസിഡൻറ് ജി. സുധാകരന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ്‌ അംഗം എച്ച്.കെ. ആസിഫ്, അഗ്രികള്‍ചറല്‍ അസിസ്റ്റൻറ് ബിജു, മുഹമ്മദ്‌ റഷീദ്, എ. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്ന പദ്ധതിയെപ്പറ്റി ബിജു വിശദീകരിച്ചു. ബാലമേള സംഘടിപ്പിച്ചു കല്ലമ്പലം: വനിതാ ശിശുവികസനവകുപ്പിൻെറ ആഭിമുഖ്യത്തില്‍ നാവായിക്കുളം ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദപഞ്ചായത്താക്കി മാറ്റുന്നതിന് മുന്നോടിയായി പഞ്ചായത്തിലെ ബാലമേള ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പി ഉദ്ഘടാനം ചെയ്തു. വൈസ്പ്രസിഡൻറ് സൂര്യത്ത്ബീവി അധ്യക്ഷത വഹിച്ചു. പി.വി. അമ്പിളി പദ്ധതി വിശദീകരണം നടത്തി. മണിലാല്‍.എസ്, ബിനു.കെ, നിസ നിസാര്‍, ശാന്തമ്മ, എം.നജീം, മുഹമ്മദ്‌ ആസിഫ്, പ്രസാദ്‌.ബി.കെ, ജെസി.എ, ഷെമീം, കുടവൂര്‍ നിസാം, ജലാലുദ്ദീന്‍, ദേവദാസന്‍.കെ, ദീപ.വി, സിയാദ്.എന്‍, സന്ധ്യ.എസ്, മഞ്ജു .കെ, സുനിത .പി, യമുന ബിജു, മഞ്ജുഷ .വി, കല എ.ആര്‍, ശശികല, സവിതാബീഗം, അനിതാദീപ്തി, ജംലാറാണി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന്‍ കുട്ടികളുടെ കലാപരിപാടിയും സമ്മാനവിതരണവും നടന്നു. ബിന്ദു ഐ.ബി സ്വാഗതവും എ. ആരിഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.