ഭരണകൂട ഭീകരതക്കെതിരെ എൻ.ഡി.എ പ്രക്ഷോഭത്തിന്​, ഗവർണറെ കാണും

തിരുവനന്തപുരം: ഭരണകൂട ഭീകരതക്കും പ്രീണനനയങ്ങൾക്കുമെതിരെ എൻ.ഡി.എ പ്രേക്ഷാഭത്തിന്. ഇൗമാസം 26ന് സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്താനും തിങ്കളാഴ്ച ചേർന്ന എൻ.ഡി.എ സംസ്ഥാനസമിതി യോഗം തീരുമാനിച്ചു. എൻ.ഡി.എ മുന്നണി ശക്തമാക്കുന്നതിൻെറ ഭാഗമായി ജില്ലതലങ്ങളിൽ യോഗങ്ങൾ േചരും. നിയമസഭ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളിലും പ്രാഥമിക ചർച്ചകൾ നടന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിൽ ബി.ജെ.പിയും ഒരെണ്ണത്തിൽ ബി.ഡി.ജെ.എസുമാണ് മുമ്പ് മത്സരിച്ചത്. മുന്നണി വിപുലീകരിച്ച സാഹചര്യത്തിൽ ഘടകകക്ഷികൾക്കും സീറ്റുകൾ നൽകുന്ന കാര്യം പരിഗണിക്കണമെന്ന ആവശ്യവും യോഗത്തിലുണ്ടായി. അക്കാര്യത്തിൽ കേന്ദ്രനേതൃത്വം തീരുമാനമെടുക്കുമെന്ന് ബി.ജെ.പി നേതാക്കൾ വിശദീകരിച്ചു. ശബരിമലയിൽ ഉൾപ്പെടെ ആചാര സംരക്ഷണത്തിന് നിയമനിർമാണം ആവശ്യപ്പെട്ട് എൻ.ഡി.എ നേതൃസംഘം കേന്ദ്രനേതൃത്വത്തെ സമീപിക്കണമെന്നും അഭിപ്രായമുയർന്നു. യൂനിവേഴ്സിറ്റി കോളജ് സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണർ പി. സദാശിവത്തെ കാണും. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള, എൻ.ഡി.എ കൺവീനർ പി.കെ. കൃഷ്ണദാസ്, എം.എൽ.എമാരായ പി.സി. ജോർജ്, ഒ. രാജഗോപാൽ, ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, േകരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.