ബാലികയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ; പൊലീസ്​ കേ​െസടുത്തു

(ചിത്രം) കൊട്ടിയം: അംഗൻവാടിയിൽ പ്രവേശനത്തിനെത്തിയ ബാലികയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകൾ. അംഗൻവാടി വർക്കറുടെ പരാതിയിൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് ആദിച്ചനല്ലൂർ പഞ്ചായത്തിലെ കൊട്ടിയം പ്രതിഭ ലൈബ്രറിക്ക് സമീപത്തെ 17ാം നമ്പർ അങ്കണവാടിയിൽ നാല് വയസ്സുള്ള കുഞ്ഞുമായി അമ്മയെത്തുന്നത്. അംഗൻവാടി വർക്കർ ശ്രീദേവിയാണ് കുഞ്ഞിൻെറ കാലിൽ പൊള്ളലേറ്റ ആഴത്തിലുള്ള മുറിവ് കണ്ടത്. കൂടുതൽ പരിശോധനയിൽ ശരീരമാസകലം പൊള്ളലേറ്റ പാടുകൾ കണ്ടതോടെ വിവരം ഐ.സി.ഡി.എസ് സൂപ്പർവൈസറെ അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ ബ്ലോക്ക് പഞ്ചായത്തംഗം മൈലക്കാട് സുനിൽ ചൈൽഡ് ലൈനിലും കൊട്ടിയം പൊലീസിനും വിവരം കൈമാറി. ചൈൽഡ് ലൈൻ കൗൺസിലറും പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി കുഞ്ഞിൽനിന്നും അമ്മയിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. രണ്ടുവർഷമായി കുഞ്ഞ് എറണാകുളം കാക്കനാട്ടെ ശിശുഹോമിൽ ആയിരുന്നെന്നാണ് അമ്മ നൽകിയ മൊഴി. കഴിഞ്ഞ അഞ്ചിനാണ് അവിടെനിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. കുട്ടിയെ ഏറ്റുവാങ്ങുമ്പോൾ ശരീരമാകെ പാടുകൾ ഉണ്ടായിരുന്നതായി ഇവർ പറയുന്നു. ചിക്കൻപോക്സ് വന്ന അടയാളങ്ങളാെണന്ന് ശിശുഹോം പ്രവർത്തകർ പറഞ്ഞത്രെ. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേർന്ന് കുട്ടിയുടെ കാര്യത്തിൽ തീരുമാനമെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.