പേരൂർക്കട: പേരൂർക്കട സർവിസ് സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും വെവ്വേറെ മത്സരിക്കുന് നു. യു.ഡി.എഫ് പാനലും മത്സരത്തിന് എത്തിയതോടെ ത്രികോണമത്സരത്തിന് കളമൊരുങ്ങി. സി.പി.എം ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ സി.പി.ഐ മറ്റൊരു പാനലുമായി മത്സരരംഗത്തെത്തുകയായിരുന്നു. ഈ മാസം 21ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂന്ന് മുന്നണികളും രംഗത്തുണ്ടെങ്കിലും സി.പി.എം-സി.പി.ഐ നേർക്കുനേർ തുറന്ന പോരാട്ടമാണുള്ളത്. കഴിഞ്ഞ തവണ ബാങ്കിൻെറ ഭരണസമിതിയിലേക്ക് മത്സരിക്കാൻ സി.പി.ഐ സീറ്റ് ചോദിച്ചെങ്കിലും അടുത്തതവണ പരിഗണിക്കാമെന്നായിരുന്നു സി.പി.എം മറുപടി. എന്നാൽ, ഇത്തവണ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ സി.പി.എം രഹസ്യമായി ഒറ്റക്ക് മത്സരിക്കാൻ തീരുമാനിക്കുകയും പാനൽ സമർപ്പിക്കുകയുമായിരുന്നു. ഈ ബാങ്കിൻെറ ഭരണം കൈയാളിയിട്ടുള്ളത് സി.പി.എം മാത്രമാണ്. സി.പി.എമ്മിൻെറ അധീനതയിലും നിയന്ത്രണത്തിലുമുള്ള പേരൂർക്കട സർവിസ് സഹകരണബാങ്കിൻെറ വോട്ടർപട്ടികയിൽ കാൽ ലക്ഷത്തിലേറെ വോട്ടർമാർ ഉണ്ടെങ്കിലും ഇവരിൽ പതിനായിരത്തോളം പേർ മരണപ്പെട്ടവരോ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരോ ആണെന്നതുൾപ്പെടെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചാണ് സി.പി.ഐ മത്സരരംഗത്ത് . നോട്ട് നിരോധന സമയത്ത് ബാങ്കിൽ നടന്നെന്ന് പറയപ്പെടുന്ന ക്രമക്കേടുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയും നിലവിലെ ഭരണസമിതിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുമാണ് സി.പി.ഐ മത്സരരംഗത്ത് പ്രചാരണം നടത്തുന്നത്. സി.പി.ഐ മത്സരരംഗത്ത് എത്തിയതോടെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഇടതുമുന്നണിയിൽതന്നെ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ട്. ആസന്നമാകുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ നിയമസഭാ ഉപ തെരഞ്ഞെടുപ്പിനെപ്പോലും ഇത് ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. സി.പി.എം പ്രാതിനിധ്യം നൽകുന്ന സഹകരണ ജനാധിപത്യമുന്നണിയിൽ എ.ജി. ശശിധരൻ നായർ, ബി. പ്രസന്നൻ, പി.എസ്. അനിൽകുമാർ, എ. സുനിൽകുമാർ, അഡ്വ. എസ്. രമണൻ, എ. കുസുമകുമാരി, പി. പത്മാവതി, എം.ജി. മീനാംബിക, ആർ. ദിനേശ് കുമാർ, എസ്. ബാലചന്ദ്രൻ, എം.എ. റഹിം, സി.ആർ. കൃഷ്ണകുമാർ, എൻ. ഗംഗാധരൻ നായർ എന്നിവരാണ് മത്സരിക്കുന്നത്. പേരൂർക്കടയിലെ പാർട്ടിയിലെ പ്രമുഖരെ അണിനിരത്തിയാണ് സി.പി.ഐയുടെ സഹകരണ സംരക്ഷണ മുന്നണിക്ക് രൂപം നൽകിയിരിക്കുന്നത്. ബി.എസ്. അജിത്, ജി. രാജീവ്, പി.ജെ. സന്തോഷ് കുമാർ, എസ്. സതീന്ദ്രൻ, എസ്. ബാബു, ടി. സതീശൻ നായർ, വി. മുരളീധരൻ നായർ, ബി. ഷാജികുമാർ, പി.ജി. രാരി, സി.ജെ. സുരിജ കുമാരി, എസ്.ഉഷ, കെ.രാജു എന്നിവരാണ് സി.പി.ഐ പാനലിൽ മത്സരത്തിനുള്ളത്. യു.ഡി.എഫ് സഹകരണ മുന്നണിയിൽ ഡി. അരവിന്ദാക്ഷൻ, എ.ആർ. ആനന്ദ്, വൈ. ചന്ദ്രൻ, ജയശങ്കർ, പ്രഭുല്ലചന്ദ്ര ദേവ്, ബിനോജ് കുമാർ, സജു അമീർദാസ്, ഹരികുമാർ, നൗഷാദ്, പ്രസന്നകുമാരി, എസ്. ലൈല, സി. സരസമ്മ, സലീനകുമാരി എന്നിവരാണ് മത്സരിക്കുന്നത്. മത്സരത്തിന് ചൂടും ചൂരും ഏറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.