മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സീറ്റ് നിഷേധമെന്ന്; തുമ്പ സൻെറ് സേവ്യേഴ്സ് കോളജിലേക്ക് മാർച്ച് കഴക്കൂട്ട ം: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സീറ്റ് നിഷേധിക്കുന്നൂവെന്ന് ആരോപിച്ച് വിദ്യാർഥികളും രക്ഷകർത്താക്കളും തുമ്പ സൻെറ് സേവ്യേഴ്സ് കോളജിലേക്ക് മാർച്ച് നടത്തി. മുക്കുവ സമുദായത്തിൻെറ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയാണ് കേരള സർക്കാർ കോളജിന് എയ്ഡഡ് പദവി അനുവദിച്ചത്. ഈ അധ്യയനവർഷം മുതൽ യൂനിവേഴ്സിറ്റി സൻെറ് സേവ്യേഴ്സ് കോളജിൻെറ കമ്യൂണിറ്റി സീറ്റിൽ ലാറ്റിൻ കാത്തലിക് മുക്കുവ എന്നായിരുന്നു പ്രസിദ്ധീകരിച്ചത്. എന്നാൽ, കേരള യൂനിവേഴ്സിറ്റിയിൽ ലാറ്റിൻ കാത്തലിക് മുക്കുവ എന്നത് ലാറ്റിൻ കാത്തലിക് എന്ന് മാത്രമാക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് പ്രിൻസിപ്പൽ അപേക്ഷ സമർപ്പിച്ചു. ഇതിൻെറ ഭാഗമായി യൂനിവേഴ്സിറ്റി വെബ്സൈറ്റിൽനിന്ന് മുക്കുവ എന്ന പദം മാറ്റി. നേരത്തേ യൂനിവേഴ്സിറ്റി ആദ്യം നൽകിയിരുന്ന 'എൽ.സി മുക്കുവ' എന്നത് തിരിച്ച് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള മത്സ്യമേഖല വിദ്യാർഥി സമിതിയും രക്ഷകർത്താക്കളും മാർച്ച് നടത്തിയത്. മാർച്ച് സൻെറ് സേവ്യേഴ്സ് കോളജിന് മുന്നിൽ പൊലീസ് തടഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി അറിയിച്ചു. എന്നാൽ, കഴിഞ്ഞ കാലങ്ങളിലൊക്കെ ലാറ്റിൻ കാത്തലിക് വിഭാഗത്തിനായിരുന്നു കമ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നൽകിയിരുന്നത്. യൂനിവേഴ്സിറ്റിക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാട്ടി അത് തിരുത്തുകയാണ് ചെയ്തതെന്ന് കോളജ് പ്രിൻസിപ്പാൽ ഫാ. ഡോ. വി.വൈ. ദാസപ്പൻ അറിയിച്ചു. കേരള മത്സ്യമേഖല വിദ്യാർഥി സമിതി എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രീതി ഫ്രാങ്ക്ളിൻ, സ്നേഹ കാർമൽ, സജു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.