തിരുവനന്തപുരം: ചെസ് അസോസിയേഷൻ ഒാഫ് ട്രിവാൻഡ്രം മേട്ടുക്കട ഗവൺമൻെറ് എൽ.പി.എസുമായി സഹകരിച്ച് നടത്തിയ സ്റ്റേറ് റ് ബി ചെസ് ചാമ്പ്യൻഷിപ്പിൽ ആറ് പോയൻറ് നേടി പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥി വിഷ്ണു മേനോൻ ചാമ്പ്യനായി. ശ്യാംഹരി, സ്നേഹപാലൻ, രവിശങ്കർ എന്നിവർ യഥാക്രമം രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങൾ നേടി. കോഴിക്കോട് നടക്കുന്ന സംസ്ഥാന എ ചാമ്പ്യൻഷിപ്പിലേക്ക് ഇവർ യോഗ്യത നേടി. അണ്ടർ 10 വിഭാഗത്തിൽ പവൻ വിനായകനും അപർണ ആർ. നായരും ഒന്നാമതായി. വിജയികൾക്ക് രാജേന്ദ്രൻ ആചാരി (സെക്രട്ടറി, ചെസ് അസോസിയേഷൻ) സമ്മാനങ്ങൾ നൽകി. ആൻറണി ലോറൻസ്, ശ്യാംഹരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.