പൂന്തുറ

: ബൈപാസിലെ അപകടമുനമ്പായി കുമരിച്ചന്ത ജങ്ഷന്‍ മാറിയിട്ടും നടപടിയെടുക്കാന്‍ കഴിയാതെ പൊലീസും നാഷനല്‍ ഹൈവേ അതേ ാറിറ്റിയും നോക്കുകുത്തികളാകുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ഓട്ടായില്‍ കാറിടിച്ച് വീട്ടമ്മ മരിച്ചത് ഉൾപ്പെടെ ആറുമാസത്തിനുള്ളില്‍ കുമരിച്ചന്ത ബൈപാസില്‍ മാത്രം അപകടങ്ങളില്‍ പൊലിഞ്ഞത് പത്ത് ജീവനുകളാണ്. പ്രതിദിനം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ മാത്രം നടക്കുന്നത്. ചിലര്‍ മരണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദുരിതജീവിതം നയിക്കുന്നു. ബൈപാസിലെ പ്രധാന ക്രോസിങ് മുനമ്പായ കുമരിച്ചന്ത ജങ്ഷനിലാണ് എറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. ഇവിടെ അടിയന്തരമായി മേല്‍പാലമോ അടിപ്പാതയോ നിർമിച്ചിെല്ലങ്കില്‍ ഇവിടം ബൈപാസിൻെറ സ്ഥിരം അപകടമുനമ്പായി മാറുമെന്ന് നാട്ടുകാര്‍ നേരേത്തതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ ഇത് മുഖവിലക്കെടുത്തില്ല. ബൈപാസില്‍നിന്ന് ബീമാപള്ളിയിലേക്കും നഗരത്തിലേക്കുമുള്ള വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്ന് പോകാനുള്ള എക വഴിയാണ് കുമരിച്ചന്ത ക്രോസിങ്. സ്കൂള്‍കുട്ടികള്‍ ഉള്‍പെടെയുള്ള കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കുന്നത് മരണത്തിനും ജീവിതത്തിനും ഇടക്കുള്ള നൂല്‍പാലത്തിലൂടെയാണ്. മുന്‍കരുതല്‍ ഒരുക്കാതെയുള്ള ബൈപാസിൻെറ നിർമാണപ്രവര്‍ത്തനങ്ങളാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന ആക്ഷേപവും ശക്തമാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് ദമ്പതികൾ ടാങ്കര്‍ലോറിയിടിച്ച് മരിച്ചതിനെതുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് കുമരിച്ചന്ത ജങ്ഷനില്‍ സിഗന്ല്‍ സ്ഥാപിെച്ചങ്കിലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഇവിടത്തെ അപകടങ്ങള്‍ക്ക് പരിഹാരമായി മേല്‍പാലമോ അടിപ്പാതയോതന്നെ വേണമെന്ന ശക്തമായ ആവശ്യത്തിലാണ് നാട്ടുകാര്‍. കഴിഞ്ഞദിവസം മരിച്ച വീട്ടമ്മ ഉൾപ്പെടെ ഒരുവര്‍ഷത്തിനിടെ ചാക്ക മുതല്‍ കോവളം വരെയുള്ള റോഡില്‍ പൊലിഞ്ഞത് 50 ലധികം ജീവനുകളാണ്. ഇതില്‍ അധികവും തിരുവല്ലത്തിനും പരുത്തിക്കുഴിക്കും ഇടക്കാണ്. അപകടങ്ങള്‍ കൂടിയതോട മാസങ്ങള്‍ക്ക് മുമ്പ് കുമരിച്ചന്ത ജങ്ഷനെ ട്രാഫിക് പോയൻറായി പ്രഖ്യാപിച്ചു. ട്രാഫിക്ക് പൊലീസിൻെറ സേവനം ഉറപ്പാക്കിയെങ്കിലും ഒരുമാസം കഴിഞ്ഞതോടെ അതും നിലച്ചു. നിവില്‍ ആകെയുള്ളത് ഒരു ഹോംഗാര്‍ഡിൻെറ സേവനം മാത്രമാണ്. ഇതിനുപുറെമ രാത്രി എട്ടിനുശേഷം കുമരിച്ചന്ത ജങ്ഷനില്‍ സ്ഥിരമായി ഹൈവേ പൊലീൻെറ പരിശോധനയും ഉണ്ടായിരിക്കുമെന്ന പ്രഖ്യാപനം രണ്ടാഴ്ച തുടര്‍ന്നു. പിന്നീട് അതും നിലച്ചു. കാപ്ഷൻ കുമരിച്ചന്ത ബൈപാസില്‍ അപകടത്തില്‍പെട്ട കാറും ഓട്ടോയും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.