സ്ഥാനക്കയറ്റം ലഭിച്ച നാലുപേരുൾപ്പെടെ ഏഴ്​ എസ്​.പിമാർക്ക്​ സ്ഥാനചലനം

തിരുവനന്തപുരം: കേരള പൊലീസിൽ സ്ഥാനക്കയറ്റം ലഭിച്ച നാലുപേരുൾപ്പെടെ ഏഴ് നോൺ െഎ.പി.എസ് എസ്.പിമാർക്ക് സ്ഥാനചലനം. എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ച പി.എ. മുഹമ്മദ് ആരിഫ് (ഡി.സി.പി ക്രൈം ആൻഡ് അഡ്മിൻ, തിരുവനന്തപുരം സിറ്റി), എ. ഷാനവാസ് (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എസ്. ദേവമനോഹർ (എസ്.ബി.സി.െഎ.ഡി, എറണാകുളം), കെ. മുഹമ്മദ്ഷാഫി (എസ്.പി, ലോകായുക്ത) എന്നിവരെ ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ള സ്ഥലങ്ങളിൽ നിയമിച്ചു. നിലവിൽ എസ്.പിമാരായ പി.എൻ. രമേഷ്കുമാർ (ഡി.സി.പി, ക്രൈം ആൻഡ് അഡ്മിൻ കൊച്ചി), പി.സി. സജീവൻ (വി.എ.സി.ബി, കോഴിക്കോട്), കെ.എസ്. ഗോപകുമാർ (ചീഫ് സെക്യൂരിറ്റി ഒാഫിസർ, ശ്രീപത്മനാഭസ്വാമിക്ഷേത്രം) എന്നിവരെയും മാറ്റിനിയമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.