ജയിലുകളിലെ '​േഫാൺവിളി': പ്രത്യേകസംഘം അന്വേഷണം തുടങ്ങി

*വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 23 കേസുകളാണ് അന്വേഷിക്കുക തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽനിന്ന് തടവുകാർ പുറത്തേക്ക് ഫോണ്‍വിളിച്ച സംഭവത്തിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിൻെറ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച്, പൊലീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ജയിൽ മേധാവി ഋഷിരാജ് സിങ് നൽകിയ കത്തി‍ൻെറ അടിസ്ഥാനത്തിലാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രത്യേകസംഘത്തെ രൂപവത്കരിച്ചത്. ഋഷിരാജ് സിങ് ജയിൽ മേധാവിയായി ചുമതലയേറ്റയുടനാണ് ജയിലുകളിൽ പരിശോധന നടത്തിയത്. 70ഒാളം മൊബൈൽ ഫോണുകളാണ് കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽനിന്ന് കണ്ടെടുത്തത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെയും രാഷ്ട്രീയ കൊലപാതകക്കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന സി.പി.എം അനുഭാവികളുടെയും സെല്ലുകളിൽനിന്നാണ് ഫോണുകള്‍ ഏറെയും പിടിച്ചെടുത്തത്. മൊബൈൽ ഫോണുകളിൽ ഉപയോഗിച്ച സിം കാർഡുകള്‍ ആരുടെ പേരിലെടുത്തു, ജയിലില്‍ ഫോണുകള്‍ എത്തിക്കാൻ ആരാണ് സഹായം ചെയ്തത്, ഫോണുകളിലേക്ക് വന്നതും പോയതുമായി കോളുകള്‍ ആരുടേതൊക്കെ തുടങ്ങിയ കാര്യങ്ങളാകും അന്വേഷിക്കുക. എസ്.പിമാരായ എസ്. സുദർശൻ, ഡോ. ശ്രീനിവാസൻ എന്നിവരും നാല് ഡിവൈ.എസ്.പിമാരും അന്വേഷണസംഘത്തിലുണ്ട്. ഇവർ തൃശൂരിൽ യോഗം ചേർന്നു. സൈബർ വിദഗ്ധരും സംഘത്തിലുണ്ടാകും. ജയിലുകളിെല റെയ്ഡുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 23 കേസുകളാണ് പ്രത്യേകസംഘം അന്വേഷിക്കുക. പിടിച്ചെടുത്ത ഫോണുകള്‍ ഫോറൻസിക് പരിശോധനക്ക് നൽകിയിരിക്കുകയാണ്. ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം വിളിച്ചെന്ന് സംശയിക്കുന്ന തടവുകാരെ കോടതിയുടെ അനുമതിയോടെ ചോദ്യംചെയ്യും. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.