പെരിങ്ങമ്മല മാലിന്യസംസ്കരണ പദ്ധതിയിൽനിന്ന് പിന്മാറണം; പാലോട് രവി മുഖ്യമന്ത്രിക്ക് കത്തയച്ചു

പാലോട്: പെരിങ്ങമ്മല ജില്ല കൃഷി തോട്ടത്തിലെ നിർദിഷ്ട മാലിന്യസംസ്കരണ പദ്ധതിയിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പ െട്ട് നിയമസഭ മുൻ െഡപ്യൂട്ടി സ്പീക്കർ പാലോട് രവി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രമുഖരെ കൊണ്ട് മുഖ്യമന്ത്രിക്ക് കത്തയപ്പിക്കുന്ന സമര സമിതിയുടെ കാമ്പയിൻെറ ഭാഗമായാണ് ഇത്. നേരത്തേ വി.എം. സുധീരനും ഇത്തരത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രാഥമികമായ പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് 'മാലിന്യത്തിൽനിന്നും വൈദ്യുതി' ഉൽപാദിപ്പിക്കുന്ന ഒരു കേന്ദ്രമായി പെരിങ്ങമ്മല ജില്ല കൃഷി തോട്ടത്തിലെ 15 ഏക്കർ സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്ന് പാലോട് രവി കത്തിൽ പറയുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിൽ പൂർണമായും ഇ.എസ്.എ പ്രദേശമായിട്ടുള്ള വില്ലേജുകളാണ് ഈ പഞ്ചായത്തിലെ പെരിങ്ങമ്മലയും തെന്നൂരും. ജൈവ കലവറകളുടെ കേന്ദ്രമായ പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത് കാർഷിക ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്. വികേന്ദ്രീകൃത മാലിന്യസംസ്കരണമാണ് സർക്കാർ പ്രഖ്യാപിത നയമെന്നിരിക്കെ വിവിധ ജില്ലകളിൽനിന്നായി കൊണ്ടുവരുന്ന ടൺകണക്കിന് മാലിന്യം പ്രതിദിനം കുന്നുകൂട്ടി മാലിന്യ കേന്ദ്രമാക്കുന്ന ഈ പദ്ധതിയിൽനിന്ന് പിന്മാറണമെന്നും കേരളത്തിൻെറ ഭൗമഘടന പ്രത്യേകതകൾ കണക്കിലെടുത്ത് സർക്കാർ ഈ പദ്ധതിയിൽനിന്ന് പെരിങ്ങമ്മലയെ ഒഴിവാക്കണമെന്നും പാലോട് രവി കത്തിൽ അഭ്യർഥിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.