നാല്​ സ്വാശ്രയ ആയുർവേദ കോളജുകളിലേക്കുള്ള പ്രവേശനം അംഗീകാരത്തിന്​ വിധേയമായി

തിരുവനന്തപുരം: നാല് സ്വാശ്രയ ആയുർവേദ കോളജിലേക്കും ഒരു എയ്ഡഡ് കോളജിലേക്കുമുള്ള പ്രവേശന നടപടികൾ സർവകലാശാല/സ ർക്കാർ നടപടികൾക്ക് വിധേയമായി. പാലക്കാട് അഹാലിയ, പാലക്കാട് ശാന്തിഗിരി, ഷൊർണൂർ പി.എൻ.എൻ.എം, കണ്ണൂർ എം.വി.ആർ എന്നീ സ്വാശ്രയ കോളജുകളിലേക്കും തൃശൂർ ഒല്ലൂർ വൈദ്യരത്നം കോളജിലേക്കുമാണ് നിബന്ധനകൾക്ക് വിധേയമായി പ്രവേശനം. മൂന്ന് സർക്കാർ ആയുർവേദ കോളജിലേക്കും രണ്ട് എയ്ഡഡ് കോളജിലേക്കും 11 സ്വാശ്രയ കോളജിലേക്കുമാണ് ആദ്യഘട്ടം പ്രവേശനം. ഇതിൽ സർക്കാർ/എയ്ഡഡ് കോളജുകളിൽ 12,000 രൂപയാണ് വാർഷിക ഫീസ്. സ്വാശ്രയ കോളജുകളിൽ 1,99,415 രൂപയാണ് ഫീസ്. രണ്ട് സർക്കാർ ഹോമിയോ മെഡിക്കൽ കോളജുകളിലേക്കും മൂന്ന് എയ്ഡഡ് കോളജുകളിലേക്കുമാണ് ഒാപ്ഷൻ ക്ഷണിച്ചത്. ഇതിൽ കോട്ടയം എൻ.എസ്.എസ് ഹോമിയോ കോളജിലേക്കുള്ള പ്രവേശനം സർക്കാർ/സർവകലാശാല അംഗീകാരത്തിന് വിധേയമായിട്ടാകും. സർക്കാർ/എയ്ഡഡ് ഹോമിയോ മെഡിക്കൽ കോളജുകളിൽ 2087 രൂപയാണ് വാർഷിക ഫീസ്. ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്സിലേക്ക് 12 മുതൽ 16ന് ഉച്ചക്ക് ഒന്നുവരെ ഒാപ്ഷൻ രജിസ്റ്റർ ചെയ്യാം. 17ന് അലോട്ട്മൻെറ് പ്രസിദ്ധീകരിക്കും. അലോട്ട്മൻെറ് ലഭിച്ചവർക്ക് 18 മുതൽ 22ന് വൈകീട്ട് നാല് വരെ ഫീസടച്ച് കോളജുകളിൽ പ്രവേശനം നേടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.