കാട്ടാക്കട: ഡോ. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലക്കായുള്ള ഭൂമിയേറ്റെടുക്കലിൻെറ സർവേ നടപടികൾ ആരംഭിച്ചു. വിളപ്പിൽശാല നെടുംകുഴി പ്രദേശത്തെ 104 ഏക്കർ ഭൂമിയാണ് സാങ്കേതിക സർവകലാശാലക്കായി സർക്കാർ ഏറ്റെടുക്കുന്നത്. വെള്ളിയാഴ്ചയാണ് സർവേ നടപടികൾക്ക് തുടക്കം കുറിച്ചത്. ഐ.ബി. സതീഷ് എം.എൽ.എ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ, രജിസ്ട്രാർ പത്മകുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിൽകുമാർ, പ്രദേശത്തെ ജനപ്രതിനിധികൾ എന്നിവർ സർവേ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ചു. സർവേ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർദിഷ്ട സർവകലാശാലക്കായി ഭൂമിയേറ്റെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.