കിളിമാനൂർ: സർവിസ് സംഘടനകളുടെ നിസ്സഹകരണത്തെ വകവെക്കാതെ ആരംഭിക്കും. തിങ്കൾ മുതൽ വർക്കല ചെയിൻ സർവിസ് പത്തും ആരം ഭിക്കണമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചതായി കിളിമാനൂർ എ.ടി.ഒ സുദർശനൻ 'മാധ്യമ'ത്തോട് പറഞ്ഞു. കിളിമാനൂർ, പള്ളിക്കൽ-പാരിപ്പള്ളി-വർക്കല മേഖലയിലേക്ക് ചെയിൻ സർവിസ് വരുന്നതോടെ റൂട്ട് കെ.എസ്.ആർ.ടി.സിയുടെ പൂർണ നിയന്ത്രണത്തിലാക്കാനാകും. ബി. സത്യൻ, വർക്കല ജോയി എം.എൽ.എമാരുടെ ശ്രമഫലമായാണ് വിനോദ സഞ്ചാര മേഖലയിലേക്ക് കിളിമാനൂരിൽനിന്ന് സർവിസ് ആരംഭിക്കാൻ തീരുമാനിച്ചത്. ഡ്രൈവർമാരുടെ കുറവ്, ടിക്കറ്റ് മെഷീൻെറ അപര്യാപ്തത എന്നിവ പറഞ്ഞാണ് സർവിസ് ആരംഭിക്കുന്നത് വൈകിപ്പിച്ചത്. വർക്കല ചെയിൻ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് കിളിമാനൂർ ഡിപ്പോയിലെ മുഴുവൻ സംഘടന നേതാക്കളെയും ഡി.ടി.എ വ്യാഴാഴ്ച യോഗത്തിന് വിളിച്ചെങ്കിലും കെ.ടി.യു.സി (ബി), ഡ്രൈവേഴ്സ് യൂനിയൻ, എ.ഐ.ടി.യു.സി യൂനിയൻ ഭാരവാഹികൾ ഒഴികെ പ്രധാന സംഘടന നേതാക്കളാരും പങ്കെടുത്തില്ല. ഏറെ വിവാദങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ അനുവദിച്ച ചെയിൻ സർവിസ് അട്ടിമറിക്കുന്നതിൽ ചില സർവിസ് സംഘടനകൾക്ക് പങ്കുള്ളതായി നേരത്തേ ആരോപണം ഉണ്ടായിരുന്നു. ഇതിനെ ശരിെവക്കും വിധമാണ് കഴിഞ്ഞ ദിവസത്തെ മീറ്റിങ്ങിലെ ഇവരുടെ അസാന്നിധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.