അനുമോദിച്ചു

കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തില്‍ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദി ക്കുന്ന 'മികവിൻെറ സൗഹൃദവട്ടം' മാന്ത്രികൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 300ലധികം വിദ്യാർഥികൾ പങ്കെടുത്തു. ആനുകൂല്യങ്ങൾ നൽകണം കാട്ടാക്കട: പരമ്പരാഗത ഈറ്റ, തഴ, കാട്ടുവള്ളി തുടങ്ങിയ മേഖലകളിൽ കൈത്തൊഴിൽ ചെയ്യുന്ന പരമ്പരാഗത തൊഴിലാളികൾക്ക് മത പരിഗണന കൂടാതെ ആനുകൂല്യങ്ങൾ നൽകണമെന്ന് പരമ്പരാഗത ഈറ്റ, തഴ, മുള, ചൂരൽ, കാട്ടുവള്ളി വർക്കേഴ്സ് യൂനിയൻ (യു.ടി.യു.സി) സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്തുകൾ വഴിയുള്ള ആനുകൂല്യങ്ങളിൽ ഗുണഭോക്താക്കളെ തീരുമാനിക്കുമ്പോൾ ക്രിസ്തുമതം സ്വീകരിച്ചവരെ ഒഴിവാക്കുകയാണെന്നും ഇതൊഴിവാക്കി ദാരിദ്ര്യരേഖക്ക് താഴെ വരുന്ന എല്ലാവരെയും പരിഗണിക്കണമെന്നും യൂനിയൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകി. ആർ.എസ്.പി കേന്ദ്ര എക്സിക്യൂട്ടിവ് അംഗം കെ.എസ്. സനൽകുമാർ യോഗം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജി. ഷണ്മുഖൻ അധ്യക്ഷനായി. ആർ.എസ്.പി മണ്ഡലം സെക്രട്ടറി കാട്ടാക്കട വിജയൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.