പയറ്റുകുപ്പം കമ്യൂണിറ്റിഹാളി​െൻറ ശോച്യാവസ്ഥ പരിഹരിക്കണം

പയറ്റുകുപ്പം കമ്യൂണിറ്റിഹാളിൻെറ ശോച്യാവസ്ഥ പരിഹരിക്കണം തിരുവനന്തപുരം: പയറ്റുകുപ്പത്തെ നഗരസഭ കമ്യൂണിറ്റി ഹാൾ ജീർണാവസ്ഥയിൽ. നഗരത്തിലെ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും സഹായകമാകുന്ന രീതിയിലാണ് കമ്യൂണിറ്റി ഹാൾ നിർമിക്കപ്പെട്ടത്. ആദ്യകാലങ്ങളിൽ നഗരസഭ നേരിട്ടും തുടർന്ന് സ്വകാര്യവ്യക്തിയുമാണ് കമ്യൂണിറ്റി ഹാളിൻെറ നിയന്ത്രണം ഏറ്റെടുത്തിരുന്നത്. സ്വകാര്യവ്യക്തികൾ അമിതമായ വാടക ഇൗടാക്കുന്നതുമൂലം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഇപ്പോൾ നഗരസഭ നേരിട്ടാണ് കമ്യൂണിറ്റി ഹാൾ നടത്തുന്നത്. 16 വർഷം മുമ്പ് തുടങ്ങിയ കാലത്ത് ഉണ്ടായിരുന്ന സൗകര്യങ്ങളും പാത്രങ്ങളും ഉൗട്ടുപുര ഉപകരണങ്ങളും മാത്രമേ ഇവിടെയുള്ളു. കമ്യൂണിറ്റി ഹാളിൽ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിച്ച് ഇവിടെത്തന്നെ ബുക്കിങ് നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് കല്ലാട്ട് നഗർ റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എ. നുജൂം, സെക്രട്ടറി എ. ഷാഹുൽ ഹമീദ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.