മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വീല്‍ചെയറുകളും ബെഡ്ഷീറ്റും സംഭാവന ചെയ്തു

തിരുവനന്തപുരം: . മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലെ കാൻറീന്‍ നടത്തിപ്പുകാരും സഹോദ രങ്ങളുമായ സജീവ്, രാജീവ് എന്നിവരാണ് സംഭാവന നൽകിയത്. കാൻറീന്‍ നടത്തിപ്പിൽനിന്ന് ലഭിച്ച ലാഭവിഹിതം വിനിയോഗിച്ച് ആശുപത്രിക്കായി വാങ്ങിനല്‍കിയ വീല്‍ചെയറുകളും ബെഡ്ഷീറ്റുകളും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദിന് കൈമാറി. 10 വീല്‍ചെയറുകളും ആയിരം ബെഡ്ഷീറ്റുകളുമാണ് വാങ്ങിനല്‍കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻെറ അസി. പ്രൈവറ്റ് സെക്രട്ടറി വി. അജികുമാര്‍, ആര്‍.എം.ഒ ഡോ. മോഹന്‍ റോയ്, ആശുപത്രി വികസനസമിതിയംഗം ഡി.ആര്‍. അനില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. IMG-20190708-WA0085 കാൻറീന്‍ കരാറുകാരനായ സജീവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കായി വാങ്ങിനല്‍കിയ വീല്‍ചെയറുകളും ബെഡ്ഷീറ്റും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമദിന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.