​Tc 35

തിരുവനന്തപുരം: മുസ്ലിം സമുദായത്തിൻെറ ലക്ഷ്യം സാമൂഹികനന്മയായിരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അം ഗം അബ്ദുൽ ഹക്കിം നദ്വി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കരമനയിൽ പുതുതായി നിർമിച്ച ഇസ്ലാമിക് കൾചറൽ സൻെററിൻെറ ആസ്ഥാനമന്ദിരത്തിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറ്റി പ്രസിഡൻറ് എ. അൻസാരി അധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പെരുമ്പടവം ശ്രീധരൻ, ഫാ. എൻ. പ്രസാദ്, മൗലവി ഷംസുദ്ദീൻ ഖാസിമി, നഗരസഭ കൗൺസിലർമാരായ എസ്. ഉണ്ണികൃഷ്ണൻ, വി. അജിത്, ഗോപകുമാർ, മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, എ.എം.കെ. നൗഫൽ, സബ് ഇൻസ്പെക്ടർ സാഗർ, എം.എസ്. നസീർ, കരമന മൈതീൻ, എ.എം. ത്വയ്യിബ്, എം.എ. ജലാൽ, എം. മെഹ്ബൂബ്, എം. അബ്ദുൽ ലത്തീഫ്, എം. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി കൗൺസിൽ കൺവീനർ എ. അലി അക്ബർ സ്വാഗതവും അൽഷിഫ വെൽഫെയർ കമ്മിറ്റി ചെയർമാൻ എ. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. caption cultural centre ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ കരമനയിൽ നിർമിച്ച ആസ്ഥാന മന്ദിരത്തിൻെറ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം അബ്ദുൽ ഹക്കിം നദ്വി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.