ബൈക്ക് അഭ്യാസപ്രകടനം; അഞ്ചംഗസംഘം പിടിയില്‍

നേമം: സ്‌കൂളിന് മുന്നില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതരത്തില്‍ ബൈക്കോടിച്ച അഞ്ചംഗ സംഘത്തെ മലയിന്‍കീഴ് പൊ ലീസ് കസ്റ്റഡിയിലെടുത്തു. പൊറ്റയില്‍ സ്വദേശി ചന്തു (19), കൊറ്റംപള്ളി സ്വദേശി ബിപിന്‍ ബിജു(18), മലയം സ്വദേശി സുധീഷ് (19), തെങ്ങെത്താംകോട് സ്വദേശി സൂരജ് (20), പിടാരം സ്വദേശി വിശാഖ് (21) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം വിളവൂര്‍ക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിട്ട സമയത്തായിരുന്നു സംഘത്തിൻെറ അഭ്യാസപ്രകടനം. മലയിന്‍കീഴ് എസ്.ഐ ബി.വി. സൈജുവിൻെറ നേതൃത്വത്തിലെ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഘത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.