സ്വകാര്യഭൂമിയിലെ ചുറ്റുമതില്‍ ഇടിച്ചുനിരത്തി

നേമം: വിനോദസഞ്ചാരകേന്ദ്രമായ ശാസ്താംപാറയില്‍ സാമൂഹികവിരുദ്ധര്‍ . ഇവിടേക്കുള്ള പ്രവേശനകവാടത്തിന് സമീപമുള്ള വ ിളപ്പില്‍ശാല സി.എച്ച്.സി റോഡില്‍ അമ്പിളിനിവാസില്‍ മഞ്ജുഷയുടെ 18 സൻെറ് ഭൂമിയിലെ ചുറ്റുമതിലും ഗേറ്റുമാണ് തകര്‍ത്തത്. മതിലിൻെറ 30 മീറ്ററോളം പൂര്‍ണമായും ഇടിച്ചുമാറ്റി. ശനിയാഴ്ച രാത്രിയാണ് ഒരു സംഘം ആള്‍ക്കാരെത്തി മതില്‍ തകര്‍ത്തതെന്ന് മഞ്ജുഷ വിളപ്പില്‍ശാല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ശാസ്താംപാറ വികസനത്തിന് ഒരുമീറ്റര്‍ ഭൂമി വിട്ടു നല്‍കണമെന്ന് പഞ്ചായത്ത് അംഗം മുമ്പ് മഞ്ജുഷയോട് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ഇത് സമ്മതിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കുമ്പോള്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മതില്‍ മാറ്റി നിർമിച്ചു നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായി ഇവര്‍ പറയുന്നു. ശാസ്താംപാറയിലെ കല്‍മണ്ഡപത്തില്‍ പാകിയിരുന്ന ടൈലുകള്‍ അടുത്തിടെ സാമൂഹികവിരുദ്ധര്‍ ഇളക്കിക്കൊണ്ട് പോയിരുന്നു. വൈദ്യുത വിളക്കുകള്‍ തകര്‍ക്കല്‍, പാര്‍ക്കിലെ കളിക്കോപ്പുകള്‍ നശിപ്പിക്കുക തുടങ്ങി ഇവിടെ ദിനംപ്രതി സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. അക്രമം നടത്തുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കഴിയാത്തതാണ് ഇവിടെ ഇടക്കിടക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണം. ചിത്രവിവരണം: SAASTHAAM ROCK ISSUE__ nemom photo ശാസ്താംപാറയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ ചുറ്റുമതില്‍ തകര്‍ക്കപ്പെട്ട നിലയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.