കോവളം: കോവളം ജങ്ഷനിലെ തട്ടുകടകളിൽ മോഷണം. സമീപത്തെ ക്ഷേത്രത്തിൽ മോഷണശ്രമവും നടന്നു. നെടുമം സ്വദേശി സദാശിവപണിക ്കരുടെ തട്ടുകടയിൽ സൂക്ഷിച്ച 600 രൂപയും രണ്ടായിരം രൂപയുടെ ഉൽപന്നങ്ങളും കവർന്നപ്പോൾ സമീപത്തെ മുരുകേശൻ സ്റ്റോറിൽ ഉടമയുടെ പഴ്സിൽ സൂക്ഷിച്ചിരുന്ന 900 രൂപയാണ് മോഷ്ടിച്ചത്. ഇതിന് ശേഷം കോവളം ജങ്ഷനിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചി തകർക്കാൻ ശ്രമം നടന്നു. ഞായറാഴ്ച രാത്രിയിലാണ് മോഷണവും മോഷണശ്രമവും നടന്നത്. പൊലീസിന് പരാതി നൽകി. അടുത്തകാലത്തായി മേഖലയിൽ സാമൂഹികവിരുദ്ധശല്യവും മോഷണവും വർധിച്ചു. രാത്രികാലത്തടക്കം പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.