മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾക്കെതിരെ റാലി

കോവളം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവളം ബ്രാഞ്ചിൻെറയും എക്സൈസ് വകുപ്പി‍ൻെറയും സംയുക്താഭിമുഖ്യത്തിൽ വാഴമുട്ടം ഗവ. ഹൈസ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റിൻെറ സഹകരണത്തോടെ മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവക്കെതിരെ റാലി കോവളം സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ഷിജു സ്റ്റാൻലി, ഡോ.ഷിജിൻ, ഡോ. നേഹ എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. ലഹരിക്കെതിരെ പ്ലക്കാർഡുകൾ ഏന്തി, മുദ്രാവാക്യം മുഴക്കി റാലിയിൽ അണിനിരന്ന സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ ലഘുലേഖ വിതരണം ചെയ്തു. സബ് ഇൻസ്പെക്ടർ രതീഷ്, ഹെഡ്മിസ്ട്രസ് കലാ ദേവി, പ്രതാപ്ചന്ദ്രൻ, അധ്യാപകരായ ജയശ്രീ, കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ബിജു, പ്രീതാലക്ഷ്മി എന്നിവർ പങ്കെടുത്തു. ഫോട്ടോ - IMG-20190708-WA0050.jpg മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവക്കെതിരെ സംഘടിപ്പിച്ച റാലിയിൽ വാഴമുട്ടം ഗവ. ഹൈസ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ അണിനിരന്നപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.