മാർക്കറ്റ് മാലിന്യം നഗരമധ്യത്തിലേക്ക്

(ചിത്രം) പത്തനാപുരം: പഞ്ചായത്ത് മാര്‍ക്കറ്റിലെ മാലിന്യം നഗരമധ്യത്തിലെ പ്രധാനപാതയിലേക്ക് ഒഴുകിയിറങ്ങുന്നു. ഓടകളുടെ നവീകരണമില്ലാത്തതിനാല്‍ മലിനജലം ഒഴുകി കാല്‍നടയാത്രികരടക്കം ബുദ്ധിമുട്ടിലായി‍. പത്തനാപുരം-പുനലൂര്‍ പാതയിലെ മാര്‍ക്കറ്റില്‍നിന്ന് പുറത്തേക്കിറങ്ങുന്ന ഭാഗത്താണ് മലിനജലം ഒഴുകുന്നത്. ചന്തക്കുള്ളില്‍ നിന്നുള്ള ഓടകളില്‍ മാലിന്യം നിറഞ്ഞതിനാല്‍ പലഭാഗങ്ങളില്‍ പൊട്ടി പുറത്തേക്ക് വ്യാപിക്കുകയാണ്. അറവ് അവശിഷ്ടങ്ങളും ഒഴുകി എത്തുന്നു. പത്തനാപുരത്തു നിന്ന് അടൂര്‍, പത്തനംതിട്ട, കോട്ടയം ഭാഗങ്ങളിലേക്കുള്ള ബസുകള്‍ നിർത്തുന്ന ഭാഗത്തേക്കാണ് മാലിന്യം ഒഴുകി എത്തുന്നത്. ഇത് വ്യാപാരികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും എറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നടപ്പാതകളുടെ നിര്‍മാണത്തിൻെറ ഭാഗമായി രണ്ട് വര്‍ഷം മുമ്പാണ് ഓടകള്‍ നവീകരിച്ചത്. ഇതിനുശേഷം ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല. പഞ്ചായത്തിൻെറ ചുമതലയിലായിരുന്നു ഓടകള്‍ ശുചീകരിച്ചിരുന്നത്. അദാലത് പത്തനാപുരം: ഗ്രാമപഞ്ചായത്തില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ്/നമ്പറിങ് എന്നിവക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ പത്തിന് രാവിലെ പതിനൊന്നിന് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടക്കുന്ന അദാലത്തില്‍ തീര്‍പ്പാക്കും. അപേക്ഷകര്‍ തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനു മുമ്പ് ആവശ്യമുള്ള രേഖകളും അപേക്ഷയുമായി എത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.