വഴിമുടക്കിയായി വൈദ്യുതി തൂൺ

(ചിത്രം) അഞ്ചൽ: റോഡ് നവീകരിച്ചപ്പോൾ വൈദ്യുതി തൂൺ റോഡിൻെറ മധ്യഭാഗത്തായത് വാഹനഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന ്നു. ഇടമുളയ്ക്കൽ പഞ്ചായത്തിലെ അറയ്ക്കൽ സൊസൈറ്റി ജങ്ഷനിലാണ് റോഡിൻെറ മധ്യഭാഗത്തായി വൈദ്യുതി തൂൺ നിൽക്കുന്നത്. പൊലിക്കോട്-തടിക്കാട് റോഡിൽ സൊസൈറ്റി ജങ്ഷനിൽ നിന്ന് കുറ്ററ ഏലാ വഴി നിർമിച്ച റോഡിലേക്കുള്ള പ്രവേശനഭാഗത്താണ് വൈദ്യുതി തൂൺ. നാല് ചക്ര ചരക്ക് വാഹനങ്ങൾ ഇതുവഴി കടന്ന്പോകാൻ പ്രയാസപ്പെടുന്നു. രണ്ടുവർഷം മുമ്പ് റോഡിൻെറ കുറച്ച് ഭാഗം വീതി കൂട്ടി കോൺക്രീറ്റ് ചെയ്തിരുന്നു. നിർമാണസമയത്ത് ഗ്രാമപഞ്ചായത്തിനെക്കൊണ്ട് തീരുമാനമെടുപ്പിച്ച് വൈദ്യുതിഓഫിസിൽ നൽകിയിരുന്നുവെങ്കിൽ തൂൺ അന്നേ മാറ്റി സ്ഥാപിക്കുമായിരുന്നു. എന്നാൽ റോഡിൻെറ ഗുണഭോക്തൃസമിതി ഇക്കാര്യം ചെയ്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. 212 റേഷൻകടകളിൽ ശബരി ഉൽപന്നങ്ങൾ എത്തി കൊട്ടാരക്കര: താലൂക്കിലെ 212 റേഷൻ കടകളിൽ സപ്ലൈകോ വഴി തേയില മുതൽ വെളിച്ചെണ്ണ വരെയുള്ള ശബരി ഉൽപന്നങ്ങൾ എത്തിച്ചു. ഉപഭോക്താക്കളിൽനിന്ന് മെച്ചപ്പെട്ട പ്രതികരണം ലഭ്യമാകുന്ന പശ്ചാത്തലത്തിൽ ശേഷിക്കുന്ന 140 ഡിപ്പോകളിലും ഉടൻ ശബരി ബ്രാൻഡ് ഉൽപന്നങ്ങൾ ലഭ്യമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ എസ്.എ. സെയ്ഫ് അറിയിച്ചു. സംസ്ഥാനത്ത് പൈലറ്റ് പദ്ധതി എന്ന നിലയിലാണ് കൊട്ടാരക്കര താലൂക്കിൽ ശബരി ഉൽപന്നങ്ങളുടെ റേഷൻകട വഴിയുള്ള വിപണനം ആരംഭിച്ചത്. റേഷൻ വ്യാപാരികളിലും വ്യാപാരിസംഘടനകളിലും നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാവേലി സ്റ്റോറുകളിലെയും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലെയും നിബന്ധനകളും തിരക്കും ഇല്ലാതെ ഗുണനിലവാരമുള്ള ശബരി ഉൽപന്നങ്ങൾ കാർഡുടമകൾക്ക് റേഷൻകടകളിൽ നിന്ന് വാങ്ങാം. കാർഡുടമകൾ ആവശ്യപ്പെടുന്നപക്ഷം കൂടുതൽ ശബരി ഉൽപന്നങ്ങൾ ഏറ്റെടുത്ത് വിപണനം ചെയ്യാനുള്ള നിർേദശം റേഷൻ വ്യാപാരികൾക്ക് നൽകിയിട്ടുണ്ട്. പൊതുവിപണിയിലേതിലും കുറഞ്ഞ വിലയിലാണ് റേഷൻകട വഴി വിറ്റുവരുന്നത്. നൂറിലധികം വരുന്ന നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്നതാണ് സപ്ലൈകോയുടെ ശബരി ബ്രാൻഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.