മിനി സിവിൽ സ്​റ്റേഷൻ ചോർച്ച; ഉന്നതതല അന്വേഷണം വേണമെന്ന് കൊട്ടാരക്കര താലൂക്ക് സഭ

(ചിത്രം) കൊട്ടാരക്കര: ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പൂർത്തിയാകും മുമ്പ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം തകർന്ന സംഭവത് തിൽ ഉന്നതതല അന്വേഷണം വേണമെന്ന് താലൂക്ക് വികസനസമിതിയിൽ ആവശ്യമുയർന്നു. കെട്ടിടം ചോരുന്നതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളെ തുടർന്നാണ് സമിതി അംഗങ്ങൾ ആവശ്യമുന്നയിച്ചത്. നിർമാണത്തിലെ അപാകത വേഗം പരിഹരിക്കണമെന്ന് സമിതി അംഗം ആർ. രാജശേഖരൻപിള്ള ആവശ്യപ്പെട്ടു. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കൊട്ടാരക്കര ഭൂരേഖ തഹസിൽദാർ പത്മചന്ദ്രക്കുറുപ്പ് താലൂക്ക് വികസനസമിതിയെ അറിയിച്ചു. കൊട്ടാരക്കര എക്സൈസിനെതിരെ രൂക്ഷവിമർശനമാണ് സമിതിയംഗങ്ങൾ ഉന്നയിച്ചത്. വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉൽപന്നങ്ങളുടെ വിൽപന വ്യാപകമാണെന്നും എക്സൈസ് നിർജീവം ആണെന്നും ശക്തമായ ആരോപണമുയർന്നു. കൊട്ടാരക്കര നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകണമെന്നും റോഡിൻെറ ഒരുവശത്ത് വാഹന പാർക്കിങ് സൗകര്യം ഒരുക്കണമെന്നും അടിയന്തരമായി ട്രാഫിക് അവലോകന കമ്മിറ്റി കൂടണമെന്നും ആവശ്യമുയർന്നു. കൊല്ലം-ചെങ്കോട്ട റോഡ് പുനരുദ്ധീകരണം, പുത്തൂർ-ഭരണിക്കാവ് റോഡ് നവീകരണം വേഗത്തിലാക്കണം, നഗരത്തിലെ പൂവാലശല്യം കുറയ്ക്കാൻ പൊലീസ് ഇടപെടണം എന്നിവയും സമിതിയംഗങ്ങൾ ആവശ്യപ്പെട്ടു. കൊട്ടാരക്കര നഗരസഭയുടെ പ്രവർത്തനം കെടുകാര്യസ്ഥതയിലാണെന്ന് പരാതി ഉണ്ടായി. കൈയേറ്റക്കാർക്കും അനുകൂലമായാണ് നടപടി സ്വീകരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് റവന്യൂ സ്ഥലത്ത് അനധികൃത നിർമാണം നടക്കുന്നു. മാലിന്യം കൊണ്ട് ജനം പൊറുതിമുട്ടി. പുലമൺ ബസ്സ്റ്റാൻഡ് പരിസരം സാമൂഹികവിരുദ്ധരുടെ താവളമാണ്. ബസ്സ്റ്റാൻഡ് പരിസരത്ത് ബിവറേജസ് ഔട്ട്ലെറ്റിന് അനുമതി നൽകിയത് കൊട്ടാരക്കര നഗരസഭ യാണെന്നും അംഗങ്ങൾ ആരോപിച്ചു. കൊട്ടാരക്കര നഗരസഭ ചെയർപേഴ്‌സൺ ബി. ശ്യാമളയമ്മ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോയിലും പരിസരത്തും തെരുവുനായ് ശല്യം (ചിത്രം) കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയും പരിസരവും തെരുവുനായ്ക്കളുടെ പിടിയിൽ. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ചുറ്റിത്തിരിയുന്ന തെരുവുനായ്ക്കളെ ഭയക്കാതെ ആര്‍ക്കും നടന്നുപോകാന്‍ കഴിയുന്നില്ല. ഡിപ്പോയില്‍ വന്നിറങ്ങുന്ന യാത്രികരും ഡ്യൂട്ടിക്കായി എത്തുന്ന ജീവനക്കാരും ഭീതിയോടെയാണ് പുറത്തേക്ക് കടന്നു പോകുന്നത്. ടൗണിലും ചുറ്റുവട്ടത്തുമുള്ള മാലിന്യം ഭക്ഷിച്ചു ഡിപ്പോക്കുള്ളിലും പരിസരത്തുമായി പെറ്റുപെരുകി കഴിയുന്ന തെരുവു നായ്ക്കൂട്ടങ്ങള്‍ തങ്ങളുടെ ആവാസസ്ഥലത്തേക്ക് കടന്നെത്തുന്നവരെ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നത് പതിവാണ്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കടിയില്‍ കിടന്നുറങ്ങുന്ന ഇവ ആരെങ്കിലും ശ്രദ്ധിക്കാതെ സമീപത്ത് കൂടി കടന്നുപോയാല്‍ കുരച്ചുകൊണ്ട് മുന്നിലേക്ക് ചാടുകയും അക്രമാസക്തമാവുകയുമാണ് ചെയ്യുന്നത്. ഏതാനും ദിവസം മുമ്പ് ഡിപ്പോക്കുള്ളില്‍ ഡ്യൂട്ടി കഴിഞ്ഞ് ബസില്‍ നിന്നിറങ്ങിയ ജീവനക്കാരനെ തെരുവുനായ് ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു. തെരുവുനായ് ശല്യത്തില്‍ നിന്ന് സംരക്ഷണം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി അധികൃതരില്‍ നിന്നുണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.