ചടയമംഗലം: ആനപ്പാറ ചെറുപുന്നറ വീട്ടിലെ സീതക്കുട്ടിയമ്മക്കും മീനാക്ഷിയമ്മക്കും ഒരു ഗ്രാമത്തിൻെറ സ്നേഹോപരമായി ഇനി അടച്ചുറപ്പുള്ള വീട് സ്വന്തം. ശയ്യാവലംബരും നിരാലംബരുമായ വൃദ്ധർക്ക് കൊച്ചാലുംമൂട് സ്റ്റാർ ഇലവൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻെറയും നന്മ ചാരിറ്റബിൾ ട്രസ്റ്റിൻെറയും നേതൃത്വത്തിലാണ് വീട് നിർമിച്ചുനൽകിയത്. തകർന്നുവീഴാറായതും ചോർന്നൊലിക്കുന്നതുമായ ചെറിയ കൂര മാറ്റി പണി പൂർത്തീകരിച്ച് സമർപ്പിക്കുകയായിരുന്നു. നാടിൻെറ സഹകരണവും നിരവധി ദിനങ്ങളിലെ യുവാക്കളുടെ മനുഷ്യാധ്വാനവും ഒരുമയോടെ ഉണർന്നപ്പോൾ വൃദ്ധരെ തോളോടു ചേർത്ത് ഒപ്പം നിർത്തുന്ന നന്മയുടെ തിളക്കമാണ് ആവർത്തിച്ചത്. ക്ലബ് പ്രസിഡൻറ് അമീൻ, നന്മ ട്രസ്റ്റ് ഭാരവാഹി ജിസാദ് എന്നിവർ താക്കോൽ ദാനം നിർവഹിച്ചു. ക്ലബ് അംഗങ്ങളും നാട്ടുകാരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.