കാട്ടാക്കട: നിയോജക മണ്ഡലത്തെ ലഹരിമുക്തമണ്ഡലമാക്കുവാന്‍ 'കൂട്ട് ' പദ്ധതി. മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന ഒപ് പം പദ്ധതിയുടെ ഭാഗമായാണ് കൂട്ട് എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കുന്നത്. ഇതിന് തുടക്കംകുറിച്ച് ബുധനാഴ്ച എം.എല്‍.എ ഹോസ്റ്റലിലെ നിള ബ്ലോക്കിലെ ഹാളില്‍ യോഗം ചേര്‍ന്നു. ഐ.ബി. സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ മുഹമ്മദ് ഉബൈദ്, കാട്ടാക്കട പഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത, വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് വി.അനില്‍കുമാര്‍, എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. ഐ.ബി.സതീഷ് എം.എല്‍.എ ചെയര്‍മാനും ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കണ്‍വീനറുമായ മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. ഈമാസം 20നുള്ളില്‍ പഞ്ചായത്തുതല കമ്മിറ്റികളും ഈമാസം അവസാനത്തിനുള്ളില്‍ മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും കൂട്ട് കമ്മിറ്റിക്കും രൂപമാകും. തുടര്‍ന്ന് വാര്‍ഡ്‌തല കമ്മിറ്റികള്‍ക്കും രൂപം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.