നേമം: യുവതിയെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി റിമാൻഡിൽ. പള്ളിച്ചൽ ഇടയ്ക്കോട് ചിലപ്പാറ തുണ് ടുവിള വീട്ടിൽ സന്തോഷാണ് (36) റിമാൻഡിലായത്. 2018 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സന്തോഷും മറ്റ് പ്രതികളുമായി സംഘം ചേർന്ന് ചിലപ്പാറയിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപിക്കുകയായിരുന്നു. ഫോർട്ട് എ.സി പി. പ്രതാപൻ നായർ, നേമം സി.ഐ ബൈജു എൽ.എസ് നായർ, എസ്.ഐമാരായ വി.എം. ശ്രീകുമാർ, വി.എസ്. സുധീഷ്കുമാർ, എസ്.സി.പി.ഒ പത്മകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Santhosh.. Nemom crime Arrest ചിത്രവിവരണം: അറസ്റ്റിലായ സന്തോഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.