തിരുവനന്തപുരം: നഗരസഭ ഇന്ത്യൻ ഓയിൽ കോർപറേഷൻെറ സഹകരണത്തോടെ നടപ്പാക്കുന്ന തെറ്റിയാർ ശുചീകരണപരിപാടി സഹകരണ ടൂറ ിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിൽ കോർപറേഷൻെറ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽനിന്നുള്ള 25 ലക്ഷം രൂപയാണ് തെറ്റിയാർ ശുചീകരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്. കുളത്തൂർ എസ്.എൻ.എം വായനശാലക്ക് സമീപം നടന്ന ഉദ്ഘാടന പരിപാടിയിൽ മേയർ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷതവഹിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ ചീഫ് ജനറൽ മാനേജർ വി.സി. അശോകൻ മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ മേടയിൽ വിക്രമൻ, സുനി ചന്ദ്രൻ, ശിവദത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.