ഫാർമസിസ്​റ്റ്​ തസ്​തികകൾ ഒഴിവാക്കിയത്​ പ്രതിഷേധാർഹം -ഫാർമസിസ്​റ്റ്​ അസോസിയേഷൻ

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങളിലേക്ക് ഫാർമ സിസ്റ്റ് തസ്തിക മാത്രം ഒഴിവാക്കി മറ്റ് ജീവനക്കാരുടെയും ഡോക്ടർമാരുടെയും അധിക തസ്തികകൾ അനുവദിച്ചതിൽ കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ പ്രതിഷേധിച്ചു. പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.എം. സലിം അധ്യക്ഷതവഹിച്ചു. എം.കെ. പ്രേമാനന്ദൻ, കെ.പി. സദാനന്ദൻ, എസ്. വിജയകുമാർ, പി.വി. പ്രദീപ്കുമാർ, എം.അബ്ദുൽസലാം, ടി.എൽ മേരീസ്, ഡി.എൻ അനിത, അഭിലാഷ് ജയറാം, എം.എസ്. മനോജ്കുമാർ, എം.കെ മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.