ഭാഗവത സപ്​താഹയജ്ഞം ആരംഭിച്ചു

തിരുവനന്തപുരം: ശ്രാവണമാസത്തോടനുബന്ധിച്ച് ഗാന്ധാരിഅമ്മൻ കോവിലിൽ പുരുഷോത്തമൻനായരുടെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹയജഞത്തിന് മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻനായർ ഭദ്രദീപം തെളിച്ചു. ട്രസ്റ്റ് ചെയർമാൻ ഡോ. പി. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് കൃഷ്ണമൂർത്തി സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി ആർ.പി. നായർ നന്ദിയും പറഞ്ഞു. ദിവസവും രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ ഭാഗവത പാരായണവും പ്രഭാഷണവും വിശേഷാൽപൂജകളും നടക്കും. 11ന് ഉച്ചക്ക് മൂന്നിന് യജ്ഞസമർപ്പണത്തോടെ അവസാനിക്കും. photo caption ഗാന്ധാരിഅമ്മൻ കോവിലിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ആരംഭം കുറിച്ച് മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻനായർ ദീപം തെളിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.