വാഹന മോഷ്​ടാക്കൾ പിടിയിൽ

തിരുവനന്തപുരം: നഗരത്തിലെ പാർക്കിങ് ഗ്രൗണ്ടുകൾ കേന്ദ്രീകരിച്ച് വാഹനമോഷണം നടത്തുന്ന സംഘം തമ്പാനൂർ പൊലീസിൻെ റ പിടിയിലായി. തൈക്കാട് വനിതാ ഹോസ്പിറ്റൽ പാർക്കിങ് ഗ്രൗണ്ട്, റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിൽനിന്ന് സമീപകാലത്ത് മോഷണം പോയ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. തൃശൂർ സ്കന്ദപുരം, ഇലുവത്തിങ്കൽ വീട്ടിൽ ജിതിൻ ജിജോ (20), മലയിൻകീഴ്, കറിയറത്തല, പെരുകാവ് ഐശ്വര്യ ഭവനിൽ ഷിജു (24) എന്നിവരാണ് അറസ്റ്റിലായത്. ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ആർ. പ്രതാപൻനായരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച അന്വേഷണസംഘത്തിൽപെട്ട തമ്പാനൂർ പൊലീസ് ഇൻസ്പെക്ടർ എസ്. അജയ്കുമാർ, ഫോർട്ട് െപാലീസ് ഇൻസ്പെക്ടർ മനോജ്, സബ് ഇൻസ്പെക്ടർമാരായ ജിജുകുമാർ, അരുൺ രവി, വിമൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് രണ്ട് ഒാട്ടോയും മൂന്ന് ബൈക്കും പിടിച്ചെടുത്തു. കൂടുതൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി തമ്പാനൂർ പൊലീസ് ഇൻസ്പെക്ടർ എസ്. അജയ്കുമാർ പറഞ്ഞു. Jithin jijo Kithu @ Shiju
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.