തിരുവനന്തപുരം: നഗരസഭയിൽ ജീവനക്കാരും കൗൺസിലർമാരും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ റവന്യൂവിഭാഗത്തിൽ പണം ത ിരിമറി നടത്തിയ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പരിച്ച തുക നഗരസഭയിൽ അടക്കുന്നതിൽ വീഴ്ചവരുത്തിയ റവന്യൂ ഇൻസ്‌പെക്ടർമാരായ ജി.ആർ. പ്രതാപചന്ദ്രൻ, എസ്. മായാദേവി, ഡി. ജയകുമാർ, ബിൽ കലക്ടർമാരായ ഷിബു ശേഖർ, അജിത്, ശിവപ്രസാദ് എന്നിവരെയാണ് നഗരസഭ സെക്രട്ടറിയുടെ നിർദേശത്തിൻെറ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ േമയിൽ നടന്ന ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണവകുപ്പിലെ ഓഡിറ്റർമാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോര്‍പറേഷന് കത്ത് നല്‍കിയെങ്കിലും റവന്യൂ സെക്ഷനിൽ ഫയൽ പൂഴ്ത്തുകയായിരുന്നു. എന്നാൽ ജീവനക്കാരുടെ അഴിമതിക്കെതിരെ ഭരണപ്രതിപക്ഷഭേദമില്ലാതെ കൗൺസിലർമാർ തിരിഞ്ഞതോടെ പൂഴ്ത്തിയ ഫയൽ പൊങ്ങുകയായിരുന്നു. ഇതോടെയാണ് നഗരസഭ സെക്രട്ടറി നടപടിക്ക് ശിപാർശ ചെയ്തത്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജനും സി.പി.ഐയിലെ സോളമൻ വെട്ടുകാടും ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിെരയും കെടുകാര്യസ്ഥതക്കെതിരെയും ആഞ്ഞടിച്ചിരുന്നു. ജനദ്രോഹ നിലപാടുകളാണ് റവന്യൂവിഭാഗത്തിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നതെന്നും കോർപറേഷനിലെ കെട്ടികിടക്കുന്ന അപേക്ഷകൾക്ക് ഉത്തരവാദി ഇത്തരക്കാരായ ഉദ്യോഗസ്ഥരാണെന്നുമായിരുന്നു ഇവരുടെ ആരോപണം. ഇതിനെതിരെ ഉദ്യോഗസ്ഥരിൽ ഒരുവിഭാഗം മേയർക്ക് പരാതി നൽകുകയും സി.പി.എമ്മിൻെറ സർവിസ് സംഘടനയായ കെ.എം.സി.എസ്.യുവിൻെറനേതൃത്വത്തിൽ കഴിഞ്ഞ ദിവസം നഗരസഭ അങ്കണത്തിൽ ഉദ്യോഗസ്ഥർ പ്രതിഷേധ സമരം നടത്തുകയും ചെയ്തു. യോഗത്തിൽ കൗൺസിലർമാർക്കെതിരെ യൂനിയൻ നേതാക്കൾ രൂക്ഷവിമർശനമാണ് നടത്തിയത്. ഇതിനെതിരെ സി.പി.ഐ, യു.ഡി.എഫ്, ബി.ജെ.പി, കോൺഗ്രസ് (എസ്) അംഗങ്ങളുടെ നേതൃത്വത്തിൽ ബുധനാഴ്ച കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ ധർണ നടത്തുകയും ജനപ്രതിനിധികളെ അഴിമതിക്കാരായി ചിത്രീകരിച്ച യൂനിയൻ നേതാവിനെ കൗൺസിൽ യോഗത്തിൽ വിളിച്ചുവരുത്തി ശാസിക്കണമെന്നും ഇവർ മേയറോട് ആവശ്യപ്പെടുകയും ചെയ്തു. കൗൺസിലർമാരും ജീവനക്കാരും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ഇരുകൂട്ടരുടെയും യോഗം ഉടൻ വിളിക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. box പാര്‍ക്കിങ് പിരിവ്: സർവകക്ഷിയോഗം വിളിക്കാൻ കോർപറേഷൻ തിരുവനന്തപുരം: പൊതുമരാമത്തിൻെറ റോഡുകളിൽ നഗരസഭ പാര്‍ക്കിങ് പിരിവ് ഈടാക്കുന്നതിനെതിരായ നിലപാട് വകുപ്പ് മന്ത്രി ജി. സുധാകരൻ കടുപ്പിച്ചതോടെ സർവകക്ഷിയോഗം വിളിക്കാൻ കോർപറേഷൻ. വിഷയം ചർച്ച ചെയ്യാൻ ജൂലൈ എട്ടിന് ചേരാനിരുന്ന പ്രത്യേക കൗൺസിൽ യോഗം ഇതോടെ മാറ്റുമെന്നാണ് സൂചന. പ്രതിപക്ഷ പാർട്ടികളാണ് കൗൺസിൽ ചേരാൻ നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.