തിരുവനന്തപുരം: വലിയ പ്ലോട്ടിൽനിന്ന് മുറിച്ചുവിറ്റ ഭൂമിക്ക് തേദ്ദശ സ്ഥാപനങ്ങൾ കെട്ടിട നിർമാണ പെർമിറ്റ് നിഷേധിക്കുന്നു. പ്ലോട്ടിന് ലേഒൗട്ട് സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം പറഞ്ഞാണ് രണ്ടുമുതൽ അഞ്ചുവരെ സൻെറ് ഭൂമി വാങ്ങിയവരെ ഉദ്യോഗസ്ഥർ വലയ്ക്കുന്നത്. സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് സംഘങ്ങളും വസ്തു ഉടമകളും പ്ലോട്ടുകളാക്കി നൽകിയ തുണ്ടു ഭൂമികളാണ് ഇൗ രീതിയിൽ പ്രശ്നത്തിൽപെട്ടത്. ഇതിൻെറ മറവിൽ പലയിടത്തും വൻ ക്രമക്കേടും നടക്കുന്നു. രജിസ്ട്രേഷൻ നിയമങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഇല്ലാത്തതാണ് ഉദ്യോഗസ്ഥർ മുതലാക്കുന്നത്. പ്ലോട്ടിനുള്ളിൽ ആറ് മീറ്റർ വീതിയിൽ റോഡ് നിർമിച്ചശേഷമേ വസ്തു മുറിച്ച് നൽകാവൂ എന്നാണ് ചില തദ്ദേശ സ്ഥാപന മേധാവികൾ പെർമിറ്റിനായി എത്തുന്നവരോട് പറയുന്നത്. എന്നാൽ, ഒരേക്കറിൽ അധികമുള്ള വസ്തു തുണ്ടുകളായി മുറിച്ച് നൽകുമ്പോൾ മാത്രമാണ് പ്ലോട്ട് ലേഔട്ട് സർട്ടിഫിക്കറ്റ് നിർബന്ധമാകുന്നത് എന്നാണത്രെ ചട്ടം. പ്ലോട്ട് തിരിച്ച് വിറ്റവർക്കോ വസ്തു വാങ്ങിയവർക്കോ ഇതിനെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. പൊതുറോഡിന് മൂന്ന് മീറ്റർ വീതിയുള്ളപ്പോൾ അതിനുള്ളിൽ പ്ലോട്ടാക്കുന്ന വസ്തുവിന് ആറ് മീറ്റർ വീതിയുടെ ആവശ്യമുണ്ടോ എന്ന ചോദ്യവും ഭൂവുടമകൾ ഉയർത്തുന്നു. ഒരേക്കറിന് മുകളിലുള്ള ഭൂമിക്ക് ബാധകമായ ചട്ടം 50 സൻെറ് ഭൂമി മുറിച്ചുവിറ്റിടത്ത് പോലും ബാധകമാക്കുകയാണിപ്പോൾ ഉദ്യോഗസ്ഥർ ചെയ്യുന്നത്. 25 സൻെറ് വസ്തു മൂന്നുപേർക്ക് നൽകിയതിനുപോലും അടുത്തിടെ പെർമിറ്റ് നിേഷധിക്കെപ്പട്ടു. 50 സൻെറ് ഭൂമി മുറിച്ച് 15 മുതൽ 25വരെ പേർക്ക് നൽകുകയും അതിൽ പകുതിയിലേറെ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തിടത്തുവരെ പുതിയ നിർമാണത്തിന് അനുമതി നിഷേധിച്ചു. ഉള്ള പണവും വായ്പയുമൊക്കെ തരപ്പെടുത്തി ചെറുതുണ്ട് ഭൂമി വാങ്ങിയിട്ട പ്രവാസികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണ് കൂടുതലും ഇൗ കുടുക്കിൽപെട്ടിരിക്കുന്നത്. നിലം നികത്തിയിടത്തുവരെ നിർമാണ അനുമതി നൽകുന്ന തദ്ദേശ സ്ഥാപനങ്ങളാണ് പുരയിടം മുറിച്ച് വസ്തു വാങ്ങിയ ഇടങ്ങളിൽ അനുമതി നിഷേധിക്കുന്നത്. എസ്. വിനോദ് ചിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.