സ്പെഷൽ സ്കൂളുകളെ എയ്ഡഡാക്കില്ല, കുറ്റമറ്റതാക്കും -മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകളെ എയ്ഡഡ് സ്കൂളുകളാക്കുന്നതിനോട് സർക്കാറിന് യോജിപ്പില്ലെന്ന് മന് ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. അതേ സമയം ഇവയെ കുറ്റമറ്റരീതിയിൽ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൽദോ എബ്രഹാം, വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ സബ്മിഷനുകൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. ഇത്തരം സ്ഥാപനങ്ങളെ എയ്ഡഡ് സ്കൂളുകളാക്കുന്നത് ഗുണകരമാകില്ല. അവിടെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെക്കാൾ വിദഗ്ധരുടെ സേവനം ലഭ്യമാക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് വേണ്ടത്. ഇതിനായി വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ച് നിർദേശം തയാറാക്കിയിട്ടുണ്ട്. ഇത്തരം സ്കൂളുകളെ ഗ്രേഡ് ചെയ്ത് അതിനനുസരിച്ച് സഹായം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊയിലാണ്ടി ഗവൺമൻെറ് റീജനൽ ഫിഷറീസ് സ്കൂളിൽ ഇക്കൊല്ലം മുതൽ 50 ശതമാനം അധികരിക്കാതെ ആൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകാമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കെ. ദാസനെ അറിയിച്ചു. പെരിങ്ങോട്ടുകര പ്രഥിൻെറ കൊലപാതകം സംബന്ധിച്ച് പ്രത്യേക സംഘത്തിന് രൂപം നൽകി അന്വേഷിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് വിനയൻ, മിഥുൻ, ലിനീഷ് എന്നീ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികളായ വിഘ്നേഷ്, അക്ഷയ് എന്നിവരെ പിടികൂടാൻ നടപടികൾ കൈക്കൊണ്ടുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് വില്ലേജ് വിഭജനം വേണ്ടെന്നാണ് സർക്കാർ തീരുമാനമെങ്കിലും പ്രതിപക്ഷത്തുനിന്ന് ആവശ്യം ഉയർന്നതിനാൽ ചാരുംമൂട് വില്ലേജ് രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ആർ. രാേജഷിനെ അറിയിച്ചു. പട്ടികവർഗകോളനികളിലെ പകൽവീട് സംബന്ധിച്ച കാര്യങ്ങളിൽ വനംവകുപ്പിൻെറ കൂടി അഭിപ്രായം തേടി തുടർനടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ടി.എം. തോമസ് െഎസക് െഎ.സി. ബാലകൃഷ്ണൻെറ സബ്മിഷന് മറുപടി നൽകി. കൊട്ടാരക്കരയിൽ റൈസ്മില്ലും വെയർഹൗസിങ് കോർപറേഷൻെറ ഗോഡൗണും സ്ഥാപിക്കാൻ ശിപാർശ സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി മന്ത്രി വി. സുനിൽകുമാർ അയിഷപോറ്റിയെ അറിയിച്ചു. ഭിന്നശേഷിക്കാർ അംഗങ്ങളായ കുടുംബങ്ങൾക്കായുള്ള റേഷൻകാർഡ് സംബന്ധിച്ച കാര്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് മന്ത്രി പി. തിലോത്തമൻ ടി.വി. ഇബ്രാഹിമിനെ അറിയിച്ചു. ആറളം വന്യജീവി സേങ്കതത്തിലെ ജനവാസകേന്ദ്രങ്ങളിൽ വന്യജീവികളുണ്ടാക്കുന്ന നാശനഷ്ടങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ കൃഷി, വനം, റവന്യൂ വകുപ്പ് അധികൃതരുടെ േയാഗം വിളിക്കാമെന്ന് സണ്ണി ജോസഫിനെ മന്ത്രി കെ. രാജു അറിയിച്ചു. വണ്ടൂരിലെ വോൾേട്ടജ് ക്ഷാമം മാസങ്ങൾക്കുള്ളിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് എ.പി. അനിൽകുമാറിനെ മന്ത്രി എം.എം. മണി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.