മാനസരോവർ യാത്രക്ക്​ തുടക്കം

ന്യൂഡൽഹി: കൈലാസ് മാനസരോവർ യാത്രക്ക് തുടക്കം. ജവഹർലാൽ നെഹ്റു ഭവനിൽ നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ് കറാണ് യാത്രയുടെ പ്രഖ്യാപനം നിർവഹിച്ചത്. ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങൾ തമ്മിലെ ബന്ധം സുദൃഢമാക്കാൻ യാത്ര പ്രയോജനപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈവർഷം 2996 പേരാണ് യാത്രക്കായി അപേക്ഷിച്ചത്. ഇതിൽ 740 സ്ത്രീകളും 624 മുതിർന്ന പൗരന്മാരുമുണ്ട്. ദുർഘട പാതയിൽ 19,500 അടി ഉയരത്തിലൂടെയുള്ള സാഹസിക യാത്രക്ക് ശാരീരികമായും മാനസികമായുമുള്ള ആരോഗ്യം തെളിയിക്കുന്നവരെയാണ് പരിഗണിക്കുക. ഉത്തരഖണ്ഡ്, ഡൽഹി, സിക്കിം സർക്കാറുകളുടെ സഹായത്തോടെയും ഇന്തോ-തിബത്തൻ അതിർത്തി പൊലീസിൻെറയും സഹകരണത്തോടെയാണ് യാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.