നിയമസഭാവലോകനം

സമാധാനം, യോഗി ഭരണത്തിലെപ്പോലെ..... തിരുവനന്തപുരം: സി.ഒ.ടി. നസീർ വധശ്രമക്കേസായിരുന്നു അടിയന്തരപ്രമേയ വിഷയമെങ്ക ിലും പാറക്കൽ അബ്ദുല്ല സി.പി.എമ്മിൻെറ അക്രമങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിച്ചു. സഭാതലത്തിൽ സി.പി.എമ്മിൻെറ പ്രതിച്ഛായ തകരുന്നതായി തോന്നിയതിനാലാകാം മറുപടി പറയവെ മുഖ്യമന്ത്രി രോഷാകുലനായത്. 'തലശ്ശേരിയിൽ എവിടെയാ അക്രമം? എന്നെങ്കിലും ചില സംഭവം ഉണ്ടാെയന്നു കരുതി ഒരു പ്രദേശത്തെ അധിക്ഷേപിക്കാമോ? വല്ലാതെ മാലാഖ ചമയണ്ട. സിബിനെയടക്കം െകാന്ന കഥയറിയാം. മോദിയെപ്പോലെ സംസാരിക്കുന്നതെന്തേ?' മികച്ച നിയമസമാധാനപാലനമുള്ള സംസ്ഥാനമാണെന്നതിൽ പിണറായി ഉറച്ചപ്പോൾ, യോഗി ആദിത്യനാഥിൻെറ ഭരണം പോലെയാണെന്ന് രമേശ് ചെന്നിത്തല കളിയാക്കി. സമാധാനം പുലരണമെങ്കിൽ ആർ.എസ്.എസും സി.പി.എമ്മും ആയുധം താഴെയിട്ടാൽ മാത്രം മതിയെന്നു പറഞ്ഞ രമേശിന് സി.ഒ.ടി. നസീർ കേസിന് പിന്നിൽ യുവ എം.എൽ.എ ഉണ്ടെന്ന ഉറച്ച വിശ്വാസമുണ്ട്. നസീറിൻെറ വയറിന് കുത്തിയതിൻെറ കാരണം എം.കെ. മുനീർ ചികഞ്ഞെടുത്തു -തെരഞ്ഞെടുപ്പിൽ 'മാറ്റിക്കുത്തിയാൽ മാറ്റം കാണാം' എന്ന് മുദ്രാവാക്യം ഉന്നയിച്ചതിനാലാണത്! നസീർ കേസിൽ കൊതുകിനെ കൊല്ലാൻ തോക്കെടുക്കണോ എന്നു പറഞ്ഞ കോടിയേരിയുടെ ആളുകൾ വാളും വടിയും ബൈക്കുമാണ് ഉപയോഗിച്ചത്. സമൂഹമാധ്യമങ്ങളിൽ പിണറായി വിജയനെ വിമർശിച്ചതിന് നൂറുകണക്കിനുപേർക്കെതിരെ പൊലീസ് കേസെടുത്തു. തൻെറ മാതാപിതാക്കൾക്കെതിരെ ചിലർ നികൃഷ്ട പരാമർശങ്ങൾ നടത്തിയതിന് ഡി.ജി.പിക്ക് പരാതി കൊടുത്തിട്ടും കേസില്ലെന്ന പരിദേവനവും മുനീറിൽ നിന്നുണ്ടായി. ധനാഭ്യർഥന ചർച്ചക്കിടെ മണ്ണാർകാടും നാദാപുരവും അടക്കം ലീഗിൻെറ കൊലപാതകപട്ടിക പി.കെ. ശശി (സി.പി.എം) അവതരിപ്പിച്ചു. സി.പി.എമ്മിൻെറ കൊലപാതകപട്ടിക തൻെറ കൈയിലുണ്ടെന്നും ഇടതുപക്ഷത്തെ കൂടുതൽ ക്ഷീണിപ്പിക്കാൻ താൽപര്യമില്ലാത്തതിനാൽ വിവരിക്കുന്നിെല്ലന്നും പാറക്കൽ അബ്ദുല്ല തിരിച്ചടിച്ചു. ദേശീയ രാഷ്ട്രീയം, പ്രചാരണ വിഷയമായി എന്നതാണ്, തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി പി.കെ. ശശി കണ്ടെത്തിയത്. 'ജയത്തിൽ യു.ഡി.എഫ് അർമാദിക്കേണ്ട. 18 സംസ്ഥാനത്ത് കോൺഗ്രസ് പൂജ്യമാണ്. കേരളമാണ് ഇപ്പോൾ ഇന്ത്യയിലെ ശക്തികേന്ദ്രം എന്ന് കോൺഗ്രസ് കരുതുന്നെങ്കിൽ പാർട്ടിയുടെ അവസാനമാണെന്ന് കരുതിക്കോ'- രമേശ് ചെന്നിത്തലയോടായിരുന്നു, ശശിയുടെ താക്കീത്. ഇടതുമുന്നണിയും സി.പി.എമ്മും ബി.ജെ.പിയിലേക്കുള്ള റിക്രൂട്ടിങ് ഏജൻസിയായി മാറിയതാണ് അവരുടെ പരാജയകാരണമെന്നതിൽ പാറക്കലിന് സംശയമില്ല. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും കുടുംബവും നിയമസഭാ വി.െഎ.പി ഗാലറിയിൽ വന്നത് കൗതുകമായി. ഗഡ്കരിക്കും കുടുംബത്തിനും സ്പീക്കർ ശ്രീരാമകൃഷ്ണൻ സ്വാഗതമോതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.