നേമം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് അഞ്ച് വാഹനങ്ങള്‍ തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 10.30ന് മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലക്ക് മുന്നില്‍ നിന്ന ബദാം മരമാണ് കാറ്റില്‍ ഒടിഞ്ഞുവീണത്. അപകടാവസ്ഥയിലുള്ള മരം മുറിച്ചുനീക്കണമെന്നുള്ളത് അഞ്ചുവര്‍ഷം മുമ്പുള്ള ആവശ്യമായിരുന്നു. അത് നടപ്പാക്കപ്പെടാത്തതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണം. മലയിന്‍കീഴ് ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ടാക്‌സികള്‍, മൂന്ന് സ്വകാര്യവാഹനങ്ങള്‍ എന്നിവയാണ് തകര്‍ന്നത്. വിവേക്, കൃഷ്ണന്‍കുട്ടി, ചന്ദ്രന്‍, വിനോദ്, മോഹനന്‍ എന്നിവരുടെ വാഹനങ്ങളാണ് മരംവീണ് തകര്‍ന്നത്. ബസ് കാത്തിരിപ്പുകേന്ദ്രം, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ വാഹനങ്ങള്‍ കിടക്കുന്നതിനു സമീപമാണ്. കനത്ത മഴയായിരുന്നതിനാല്‍ ആളുകള്‍ ഇതിന് സമീപത്തില്ലാതിരുന്നതാണ് വന്‍ അത്യാഹിതം ഒഴിവാക്കിയത്. ഗ്രന്ഥശാലക്ക് സമീപം അപകടകരമാംവിധം ഒരു ആല്‍മരം ഇനിയും അവശേഷിക്കുന്നുണ്ട്. ഇത് മുറിച്ചുമാറ്റണമെന്ന് കാണിച്ച് 2013ല്‍ ഗ്രന്ഥശാല സെക്രട്ടറി ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. മരങ്ങള്‍ മുറിച്ചുമാറ്റണമെന്നുകാണിച്ച് മലയിന്‍കീഴ് വില്ലേജ് ഓഫിസര്‍ ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2014 ജൂണിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ചിത്രവിവരണം MALAYINKEEZE STORM ISSUE__ nemom photo മലയിന്‍കീഴ് ജങ്ഷനില്‍ വാഹനത്തിന് മുകളില്‍ ബദാംമരം ഒടിഞ്ഞുവീണ നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.