നേമം: മഴ ശക്തമായതോടെ നേമം റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്കുള്ള യാത്ര ദുഷ്‌കരമാണെന്ന് പരാതിയുമായി നാട്ടുകാരും യാത്രക്കാരും. റെയില്‍വേ സ്റ്റേഷന്‍ വികസനത്തിൻെറ ഭാഗമായി നടപ്പാക്കുന്ന അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് വെള്ളക്കെട്ടും ചളിയും രൂപപ്പെടാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശക്തമായി പെയ്യുന്ന മഴയില്‍ ഈ ഭാഗത്തേക്ക് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ പ്രയാസമാണ്. മണ്ണ് ഫില്ല് ചെയ്യുന്നതിൻെറ ഭാഗമായി കൃത്യമായ പ്ലാനിങ് ഇല്ലാതെ താഴ്ന്നപ്രദേശങ്ങളില്‍ മണ്ണ് നിരത്തിയതാണ് വെള്ളക്കെട്ടിന് കാരണമായത്. അരണ്ടവെളിച്ചത്തില്‍ രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്രയും അപകടം നിറഞ്ഞതാണ്. പുതുതായി നിർമിക്കുന്ന നേമം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിൻെറ ഭാഗമായി ടിപ്പര്‍ ലോറികളുടെ അമിതസഞ്ചാരമാണ് റോഡ് ചളിക്കുണ്ടായി മാറാന്‍ ഇടയാക്കിയത്. ചിത്രവിവരണം: ROAD NEAR RAILWAY STATION__ nemom photo നേമം റെയില്‍വേ സ്റ്റേഷന് സമീപത്തെ റോഡിലെ ചളിയും വെള്ളക്കെട്ടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.