നായ്​ശല്യം മൂലം​ വഴിനടക്കാൻ കഴിയുന്നില്ല

തിരുവനന്തപുരം: നായ്ശല്യം മൂലം നഗരത്തിൽ ഇറങ്ങിനടക്കാനാകാത്ത സ്ഥിതിയാണെന്നും വന്ധ്യംകരണപ്രവർത്തനങ്ങൾ കാര്യക ്ഷമമല്ലെന്നും കൗൺസിൽ യോഗത്തിൽ വിമർശനം. നായ്ക്കളെ കൊല്ലാനും വളർത്താനും പറ്റാത്ത സ്ഥിതിയാണെന്ന് കൗൺസിലർ കരമന അജിത് പറഞ്ഞു. നായ്ക്കൾ കുറുകെ ചാടിയുള്ള അപകടങ്ങളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന നല്ലൊരു പങ്കും. കൂടുതൽ നായ്ക്കളെ പിടിക്കാൻ കഴിയും വിധം സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് സതീശ്കുമാർ പറഞ്ഞു. കൂടുതൽ സ്ക്വാഡുകളെ രംഗത്തിറക്കുകയും ഡോക്ടർമാരെ കൂടുതലായി നിയോഗിക്കുകയും വേണം. കോർപറേഷൻെറ അനാസ്ഥയാണ് നായ്ക്കൾ പെരുകാൻ കാരണമെന്ന് വെട്ടുകാട് സോളമൻ പറഞ്ഞു. ചില മേഖലകളിൽ നായ്ക്കൂട്ടങ്ങൾ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി നായ് കടിച്ചാൽ ഇരകളാകുന്നവർക്ക് കോർപേറഷൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്ധ്യംകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ കാലത്തെക്കാൾ ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശ്രീകുമാർ പറഞ്ഞു. നേരത്തേ ഒരു വെറ്ററിനറി ഡോക്ടറുണ്ടായിരുന്നത് ഇപ്പോൾ രണ്ടായി. ഒരു ദിവസം 20 നായ്ക്കളെ പിടിക്കുന്നുണ്ട്. കാലക്രമേണ മാത്രമേ നായ്ക്കളുടെ എണ്ണം കുറയൂ. കുടുംബശ്രീയും വിപുലമായ സംവിധാനങ്ങളോടെ ഇൗരംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.