പ്രകൃതി വിരുദ്ധ പീഡനം: ക്ഷേത്രം തന്ത്രി അറസ്​റ്റിൽ

കല്ലമ്പലം: മൂന്നാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്രം തന്ത്രി അറസ്റ്റിൽ. ഒറ്റൂർ സ്വദേശ ി ജയിൻ (21) ആണ് കല്ലമ്പലം പൊലീസിൻെറ പിടിയിലായത്. ദേവസ്വം ബോർഡിൻെറ അധീനതയിലുള്ള പരവൂർ തോട്ടുംകര ശ്രീ ധർമശാസ്ത ക്ഷേത്രത്തിലെ ദിവസ വേതനക്കാരനാണ് പ്രതി. അഞ്ചു വയസ്സുമുതൽ അശ്ലീല ചിത്രങ്ങളും വിഡിയോകളും കാട്ടി നിരന്തരം പീഡനത്തിനു വിധേയമാക്കിയിരുന്നതായി മുത്തശ്ശിക്കു മുന്നിൽ കുട്ടി വെളിപ്പെടുത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന്, കല്ലമ്പലം പൊലീസിൽ പരാതി നൽകുകയായിരുന്നു. കല്ലമ്പലം പൊലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു. IMG-20190611-WA0070.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.