നിർണായകമായത് പൊലീസിൻെറ രഹസ്യാന്വേഷണ മികവ് ആറ്റിങ്ങല്‍: വട്ടപ്പാറയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതികള്‍ പിടിയിലായത് പൊലീസിൻെറ രഹസ്യാന്വേഷണ മികവില്‍. വട്ടപ്പാറ പന്നിയോട് പഞ്ചമിക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുശീല കൊല്ലപ്പെട്ട സംഭവത്തില്‍ ശാസ്ത്രീയ തെളിവുകളെക്കാള്‍ പൊലീസിന് സഹായകമായത് നാട്ടുകാര്‍ക്കിടയില്‍ നടത്തിയ രഹസ്യാന്വേഷണത്തിലെ വിവരങ്ങളാണ്. ഏപ്രില്‍ ആറിന് നടന്ന കൊലപാതകം പുറത്തറിയുന്നത് ഒമ്പതിനാണ്. ആദ്യഘട്ടത്തില്‍ തന്നെ കൊലപാതകമാെണന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. മുളകുപൊടി വിതറിയിരുന്നതും വീട് പുറത്തുനിന്ന് പൂട്ടിയിരുന്നതുമാണ് കാരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടായിരുന്നതിനാല്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ മൃതദേഹത്തില്‍ നിന്നും ലഭിക്കുന്നതിന് ഇത് തടസ്സമായി. പൊലീസ് തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് മാറിയതോടെ കേസ് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമിൻെറ ഇടപെടലിനെതുര്‍ന്നാണ് കേസിന് ഗതിവേഗം ഉണ്ടായത്. ആദ്യഘട്ടത്തില്‍ തന്നെ ശാസ്ത്രീയമായ തെളിവുകള്‍ പരമാവധി ശേഖരിച്ചിരുന്നെങ്കിലും പ്രതികളിലേക്കെത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. മുളക് പൊടി വിതറിയിരുന്നതിനാല്‍ പൊലീസ് നായെ ഉപയോഗിച്ചുള്ള തെളിവെടുപ്പിനും തടസ്സമായി. രണ്ട് ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചതിലും കാര്യമായ ഗുണമുണ്ടായില്ല. ഇതിനിടെ ഒന്നാം പ്രതി ഉള്‍പ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ശാസ്ത്രീയ തെളിവുകളില്‍നിന്ന് പ്രതികളിലേക്ക് നേരിട്ട് എത്തിച്ചേരാന്‍ കഴിയാതെ വന്നതോടെയാണ് രഹസ്യാന്വേഷണം ശക്തിപ്പെടുത്തിയത്. ഇതിനായി രണ്ട് പൊലീസുകാരെ മേഖലയില്‍ നിയോഗിച്ചു. ഇവര്‍ പ്രാദേശികമായി നടത്തിയ വിവരശേഖരണത്തില്‍ സുശീലയുടെ കൊലപാതകം പൊലീസ് അറിയുന്നതിന് ഏറെ മുമ്പ് പ്രദേശവാസികളിൽ ചിലർ അറിഞ്ഞിരുന്നുവെന്ന് വിവരം ലഭിച്ചു. ഈ വിവരത്തിൻെറ ഉറവിടം തേടിയുള്ള അന്വേഷണമാണ് പ്രതികളിലെത്തിച്ചത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളിലും റെയ്ഡിലും പ്രതികളില്‍നിന്ന് പണവും കഞ്ചാവും ഉള്‍പ്പെടെ പിടികൂടി. പണത്തിൻെറ ഉറവിടം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കൊടുവില്‍ സത്യം പറയുകയായിരുന്നു. കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ വിെറ്റന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇത് കണ്ടെടുക്കുവാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.