കൊച്ചി: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാത്രി കൊച്ചിയിലെത്തി. രാത്രി 11.30നാണ് കൊച്ചി നാവികസേന വിമാനത്താവളത്തിൽ പ്രധാനമന്ത്രി വന്നിറങ്ങിയത്. ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി വി. മുരളീധരൻ, ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സുരേഷ് ഗോപി എം.പി, മേയർ സൗമിനി ജയിൻ, ചീഫ് െസക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഐ.ജി വിജയ് സാഖറെ, ജില്ല കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല, സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എറണാകുളം ഗവ. െഗസ്റ്റ് ഹൗസിൽ തങ്ങുന്ന പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിൽനിന്ന് ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദർശനത്തിനുശേഷം ബി.ജെ.പി പൊതുയോഗത്തിലും പങ്കെടുക്കും. 12.40ന് ഹെലികോപ്ടറിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രാധാനമന്ത്രി 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിച്ചശേഷം രണ്ടുമണിയോടെ തിരിച്ചുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.