വെട്ടേറ്റ നഴ്സിങ്​ അസിസ്​റ്റൻറി​െൻറ ആരോഗ്യനില മെച്ചപ്പെട്ടു

വെട്ടേറ്റ നഴ്സിങ് അസിസ്റ്റൻറിൻെറ ആരോഗ്യനില മെച്ചപ്പെട്ടു തിരുവനന്തപുരം: വെള്ളിയാഴ്ച മെഡിക്കൽ കോളജ് ജങ്ഷന് സമീപം യുവാവിൻെറ വെട്ടേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.എ.ടി ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻറ് പുഷ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു. സര്‍ജറി, പ്ലാസ്റ്റക് സര്‍ജറി, ഇ.എൻ.ടി വിഭാഗങ്ങള്‍ സംയുക്തമായാണ് ചികിത്സിക്കുന്നത്. ശസ്ത്രക്രിയക്കുശേഷം ഇവരെ വാര്‍ഡിലേക്ക് മാറ്റി. ആക്രമണത്തില്‍ യുവതിയുടെ വലതുചെവി പകുതിെവച്ച് മുറിഞ്ഞുപോയി. ഈ ഭാഗം ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിനാൽ തുന്നിച്ചേര്‍ക്കാനായില്ല. രക്തസ്രാവമുണ്ടാത്തവിധം ചെവിയില്‍ തുന്നലിട്ടിരിക്കുകയാണ്. മുറിവുണങ്ങാനുള്ള സമയം കൊടുക്കേണ്ടതിനാല്‍ ഒരാഴ്ചയെങ്കിലും കഴിഞ്ഞുമാത്രമേ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മെഡിക്കല്‍ കോളജ് പഴയറോഡില്‍ പുഷ്പയെ കൊല്ലം സ്വദേശിയായ നിതിന്‍ ആക്രമിച്ചത്. ഇയാളെ സംഭവസ്ഥലത്തുനിന്നുതന്നെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.