പരിസ്ഥിതി പഠനക്യാമ്പ്

തിരുവനന്തപുരം: പ്രളയമല്ല കേരളം ഭയക്കേണ്ട ദുരന്തമെന്ന് ആർകിടെക്ട് ജി. ശങ്കര്‍. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് വന്‍തോതിലാണ് സംസ്ഥാനത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതിൻെറ ഭാഗമായി ഏക്കര്‍കണക്കിനു ഭൂമിയാണ് അപ്രത്യക്ഷമായത്. ഭൂമിക്കടിയില്‍ രൂപപ്പെടുന്ന വലിയ തടാകങ്ങള്‍ ഭൂമിയെ വിഴുങ്ങുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല വൈസ് പ്രസിഡൻറ് വി.കെ. നന്ദനന്‍, പരിസ്ഥിതി വിഷയസമിതി കണ്‍വീനര്‍ പ്രസാദ് പട്ടം, മേഖല സെക്രട്ടറി ആര്‍. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഈ പ്രവര്‍ത്തനവര്‍ഷത്തില്‍ പരിഷത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പരിസ്ഥിതി രംഗത്തെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്യാമ്പ് രൂപംനല്‍കും. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.