താൽക്കാലിക ഒഴിവ്​

തിരുവനന്തപുരം: നെടുവേലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്‌. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം ലഭിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ തിങ്കളാഴ്ച രണ്ടിന് സ്കൂളിൽ അഭിമുഖത്തിനായി എത്തിച്ചേരണം. കരിയര്‍‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് വാങ്ങിയ മുഴുവന്‍ വിജയികളുടേയും സംഗമവും ഉപരിപഠനത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള കരിയര്‍‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ആനാട് ജയന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ അക്ബര്‍ഷാന്‍, ആനാട് ജയചന്ദ്രന്‍, പുത്തന്‍പാലം ഷഹീദ്, സതികുമാര്‍, ചിത്രലേഖ, പാണയം നിസാര്‍, ലേഖ, ജയകുമാരി, എച്ച്.എം. ബിജു, പഞ്ചായത്ത് ലൈബ്രേറിയന്‍ മുരളീധരന്‍, അസിസ്റ്റൻറ് സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികള്‍ക്ക് ബിറ്റര്‍. ഡി മുക്കോലയ്ക്കല്‍ കരിയർ ഗൈഡന്‍സ് ക്ലാസെടുത്തു. വിദ്യാർഥികള്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.